മൈഗ്രേഷന്‍ കോണ്‍ക്ലേവില്‍ ലീല മാരേട്ടിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി

തിരുവല്ല: ജനുവരി 18 മുതല്‍ 21 വരെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല കേന്ദ്രമാക്കി സംഘടിപ്പിച്ച മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024-ല്‍ ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനുമായ ലീലാ മാരേട്ടിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. എ.കെ.ജി സെന്റര്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസിന്റെ നേതൃത്വത്തിലായിരുന്നു പ്രവാസ പഠനത്തിന്റെ മികവ് സാധ്യമായത്.

പരിപാടിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചത് ഡോ. തോമസ് ഐസക്ക് ആയിരുന്നു. പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ ചെയര്‍മാനും, എ. പദ്മകുമാര്‍ കണ്‍വീനറുമായുള്ള വി.എസ് ചന്ദ്രശേഖരന്‍ പിള്ള പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വവും മാതൃകാപരമായിരുന്നു.

പ്രവാസത്തിന്റെ സര്‍വ്വ മേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള പഠനങ്ങളുടെ അവതരണവും സംവാദവും വളരെ മികവുറ്റതായിരുന്നു.

ജനുവരി 18-ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി 19-ന് നടന്ന ആഗോള സംവാദം ഒരേ സമയം 12 വേദികളിലായിട്ടാണ് പരിപാടി ഒരുക്കിയിരുന്നത്. ജനുവരി 21-ന് മൈഗ്രേഷന്‍ കോണ്‍ക്ലേവില്‍ നടന്ന സംവാദത്തിന്റെ അടിസ്ഥാനത്തില്‍ പ്രായോഗിക രൂപരേഖ അവതരിപ്പിച്ചു. പ്രവസവും നവകേരളവും എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളുടെ കഴിവും വിജ്ഞാനവും കേരളത്തിന്റെ വിസനത്തില്‍ പ്രായോഗികമാക്കാനായിരുന്നു നാല് ദിവസം നീണ്ടുനിനന മൈഗ്രേഷന്‍ കോണ്‍ക്ലേവ്.

യു.എസ്.എ അടിസ്ഥാനമാക്കിയുള്ള സൂം മീറ്റിംഗുകളിലും ചര്‍ച്ചകളിലും വളരെ സജീവമായി പങ്കെടുക്കാന്‍ സാധിച്ചത് നല്ലൊരു അവസരമായെന്ന് ലീല മാരേട്ട് അഭിപ്രായപ്പെട്ടു. ‘അകം കേരളവും പുറം കേരളവും’ ചേര്‍ന്നുള്ള സ്‌നേഹ സംഗമത്തിനും മൈഗ്രേന്‍ കോണ്‍ക്ലേവ് വേദിയായി.

Print Friendly, PDF & Email

Leave a Comment