യു എസ് – ബ്രിറ്റീഷ് സഖ്യം യെമനിലെ ഹൂതി ലക്ഷ്യങ്ങളിൽ രണ്ട് വ്യോമാക്രമണം കൂടി നടത്തി

വാഷിംഗ്ടണ്‍: യെമനിലെ വടക്കൻ പ്രവിശ്യയായ സാദയിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ്-ബ്രിട്ടീഷ് സഖ്യം രണ്ട് തവണ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്.

വടക്കൻ അതിർത്തി ജില്ലയായ ബക്കിമിലെ അൽ-കുതയ്‌നത്ത് പ്രദേശത്താണ് ആക്രമണം നടന്നതെന്ന് കൂടുതൽ വിവരങ്ങൾ നൽകാതെ വെള്ളിയാഴ്ച ഹൂതികള്‍ നടത്തുന്ന പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പടിഞ്ഞാറൻ തുറമുഖ നഗരമായ ഹൊദൈദയിലെ പല സ്ഥലങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ ഹൂത്തികളുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണ പരമ്പരയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമനിലെ ഹൂതി സേന കഴിഞ്ഞ നവംബർ പകുതി മുതൽ ഷിപ്പിംഗ് പാതയിൽ മിസൈൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ച് ഇസ്രായേൽ, യുഎസ്, ബ്രിട്ടീഷ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടാണ് ആക്രമണം.

ഹൂതികളെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ യുഎസ്-ബ്രിട്ടീഷ് മാരിടൈം സഖ്യം തിരിച്ചടിക്കുമെങ്കിലും, ഹൂതികള്‍ ആക്രമണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

 

Print Friendly, PDF & Email

Leave a Comment

More News