ഡൽഹി പോലീസ് എസ്എച്ച്ഒയുടെ മകന് ശ്യാംലാൽ കോളേജിൽ ക്രൂര മര്‍ദ്ദനം; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ഡൽഹിയിലെ ഷഹ്‌ദാരയിലുള്ള ശ്യാംലാൽ കോളേജിൽ ആർട്‌സ് ബിരുദ വിദ്യാര്‍ത്ഥിയും ഡല്‍ഹി പോലീസ് എസ് എച്ച് ഒയുടെ മകനുമായ ഭരത് എന്ന വിദ്യാർത്ഥിയെ കോളേജ് കോമ്പൗണ്ടില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തായി. സിസിടിവി നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും, അധികാരികൾ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് വിമർശനവും നേരിടുന്നു.

ദൃശ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ ഫെബ്രുവരി 5 നാണ് ആക്രമണം നടന്നത്. നിലത്തു വീണ ഭരതിനെ നിരവധി ആൺകുട്ടികൾ അടിക്കുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞയാഴ്ച, സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികളുടെ മർദനത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ 11 വയസ്സുള്ള ആൺകുട്ടി മരിച്ചു. ജനുവരി 20 നാണ് സംഭവം നടന്നത്, വിഷയത്തിൽ മെഡിക്കൽ അശ്രദ്ധയാണെന്ന് ഇരയുടെ പിതാവ് ആരോപിച്ചു.

ജനുവരി 11 ന് സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടി ചില മുതിർന്ന വിദ്യാർത്ഥികൾ തന്നെ മർദ്ദിച്ചതായി വീട്ടുകാരെ അറിയിച്ചതായി ഇരയുടെ പിതാവ് പറഞ്ഞു. 11 വയസ്സുകാരൻ്റെ ഇടതു കാൽമുട്ടിനായിരുന്നു പരിക്ക്. ജനുവരി 20ന് കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

ഇതിനായി പ്രത്യേകം രൂപീകരിച്ച മെഡിക്കൽ ബോർഡ് പോസ്റ്റ്‌മോർട്ടം പരിശോധന നടത്തി, അത് വീഡിയോയിലും ഫോട്ടോകളിലും പകർത്തി. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ അനുസരിച്ച്, കുട്ടിയുടെ ഇടത് കാൽമുട്ടിന് ബ്ലണ്ട് ഫോഴ്‌സ് ട്രോമയുടെ ഫലമായുണ്ടായ സെപ്‌റ്റിസെമിക് ഷോക്കാണ് മരണകാരണമെന്ന് നിർണ്ണയിക്കപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News