ന്യൂയോർക്കിലെ ബ്രോങ്ക്സ് സബ്‌വേ സ്‌റ്റേഷനില്‍ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്കേറ്റു

ന്യൂയോർക്ക്: ഇന്ന് (തിങ്കളാഴ്ച) ന്യൂയോർക്കിലെ സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് അറിയിച്ചു. ബ്രോങ്ക്‌സിലെ മൗണ്ട് ഈഡൻ സബ്‌വേ സ്‌റ്റേഷനിലും സമീപത്തുമാണ് വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

4-ാം നമ്പർ ലൈനിലെ ബ്രോങ്ക്‌സ് സബ്‌വേ സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിലധികം ആളുകൾക്ക് വെടിയേറ്റതായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് റിപ്പോർട്ട് ചെയ്തു.

മൗണ്ട് ഈഡൻ അവന്യൂ സ്റ്റേഷനിലെ നോർത്ത്‌ബൗണ്ട് പ്ലാറ്റ്‌ഫോമിലാണ് ഇന്ന് വൈകുന്നേരം 4:45 ന് ശേഷം സംഭവം നടന്നത്.

വെടിയേറ്റവരിൽ ഒരാൾ ഏരിയാ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അതേസമയം മറ്റു അഞ്ച് ഇരകളുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

Print Friendly, PDF & Email

Leave a Comment