ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ ആധിപത്യം!; ലക്ഷദ്വീപിൽ 2 പുതിയ നാവിക താവളങ്ങൾ പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ലക്ഷദ്വീപിലെ അഗത്തി, മിനിക്കോയ് ദ്വീപുകളിൽ പുതിയ നാവിക താവളങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു.

നാവികസേനയുടെ പുതിയ ബേസ് ഐഎൻഎസ് ജടായു മാർച്ച് 4-5 തീയതികളിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മിനിക്കോയിൽ ഉദ്ഘാടനം ചെയ്യും.

ഇന്തോ-പസഫിക് മേഖലയിൽ സമുദ്ര ശേഷി വർധിപ്പിക്കാനുള്ള സർക്കാര്‍ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നടപടി. കടൽക്കൊള്ളയ്‌ക്കെതിരെ പോരാടുന്നതിനും സുപ്രധാന കടൽ പാതകൾ സംരക്ഷിക്കുന്നതിനും പുതിയ നാവിക സൗകര്യങ്ങൾ സഹായിക്കും. ഇതുകൂടാതെ മിനിക്കോയിൽ പുതിയ എയർസ്ട്രിപ്പും അഗത്തിയിലെ എയർസ്ട്രിപ്പിൻ്റെ നവീകരണവും സർക്കാർ ആലോചിക്കുന്നുണ്ട്.

ഈ നടപടിയെ സ്വാഗതം ചെയ്യുന്ന പ്രതിരോധ വിദഗ്ധർ പറയുന്നത്, ഇത് ഇന്ത്യയുടെ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല, മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ സഹായിക്കുകയും ചെയ്യും. അതേസമയം, പരിസ്ഥിതിക്ക് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News