ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുന്നതിനു പകരം അടുപ്പില്‍ കിടത്തി; മാതാവ് അറസ്റ്റില്‍

മിസോറി: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കാന്‍ തൊട്ടിലില്‍ കിടത്തുന്നതിനു പകരം അടുപ്പില്‍ കിടത്തിയ മാതാവ് മരിയ തോമസ് (26) അറസ്റ്റിൽ. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഈ ആഴ്ച ആദ്യം കൻസാസ് സിറ്റി പോലീസ് ഒരു മാസം പ്രായമുള്ള കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന റിപ്പോർട്ടിനോട് പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് എത്തുന്നതിനു മുന്‍പേ കുഞ്ഞ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

കുഞ്ഞിൻ്റെ അമ്മ മരിയ തോമസിനെതിരെ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുഞ്ഞിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മരിയ തന്നെ വിളിച്ചതായി കുട്ടിയുടെ മുത്തച്ഛൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായി കോടതി രേഖകൾ പറയുന്നു. താമസസ്ഥലത്ത് എത്തിയപ്പോൾ പുകയുടെ ഗന്ധം അനുഭവപ്പെട്ടെങ്കിലും കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയിരിക്കുന്നതായി കണ്ടു എന്ന് മുത്തച്ഛന്‍ പറഞ്ഞു.

അന്വേഷണത്തിൽ, “കുട്ടിയെ ഉറങ്ങാൻ കിടത്തുകയായിരുന്നെന്നും അബദ്ധത്തിൽ തൊട്ടിലിനു പകരം അടുപ്പിൽ കിടത്തി” എന്നും മരിയ തന്നോട് പറഞ്ഞതായി മുത്തച്ഛൻ വെളിപ്പെടുത്തി.

ജാക്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്‌സ് ബേക്കർ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News