ട്വിലൈറ്റ് മീഡിയ പ്രൊഡക്‌ഷന്റെയും മസാറ്റോ ഇവെന്റ്‌സിന്റെയും വാർഷികാഘോഷം മാർച്ച് 1 ന് ന്യൂജേഴ്സിയിൽ

അമേരിക്കയിൽ ഫോട്ടോഗ്രാഫി-വീഡിയോ കവറേജ് രംഗത്ത് ഏറെ സുപരിചതനും, സജീവ സാന്നിധ്യവുമായ ഷിജോ പൗലോസിന്റെ സംരംഭമായ ട്വിലൈറ്റ് മീഡിയ പ്രൊഡക്‌ഷന്റെ 15-ാം വാർഷികവും, അമേരിക്കയിലുടനീളം ഒട്ടേറെ വർണാഭമായ ചടങ്ങുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന വേദികളും, മാസ്മരികമായ ശബ്‌ദ സംവിധാനങ്ങളും ഒരുക്കി പ്രശസ്തി നേടിയ ടോം ജോസഫ് നേതൃത്വം നൽകുന്ന മസാറ്റോ ഇവന്റ്സിന്റെ 5-ാം വാർഷികവും മാർച്ച് 1 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട്സ് പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ചടങ്ങിൽ അങ്കമാലി എം.എൽ.എ റോജി ജോണും, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി ജൂലി മാത്യുവും മുഖ്യാതിഥികളായി പങ്കെടുക്കും. സാമൂഹിക-സാംസ്‌കാരിക-മാധ്യമ-ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

നാളിതുവരെ ഞങ്ങളുടെ വിജയവീഥിയിൽ കൈത്താങ്ങായ എല്ലാവർക്കുമുള്ള സമർപ്പണമാണ് ഈ ജനകീയ ആഘോഷമെന്ന് ഷിജോ പൗലോസും ടോം ജോസഫും പറഞ്ഞു. ഒട്ടേറെ കലാകാരൻമാരും , കലാകാരികളും പങ്കെടുക്കുന്ന താള-മേള-നൃത്ത സമന്വയമായ ചടങ്ങാണ് അരങ്ങേറുകയെന്നും അവർ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News