കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ-കുടുംബ സംഗമവും ഒന്നാം വാർഷികവും നടന്നു

ദോഹ: ഖത്തറിലെ തൃശ്ശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തു കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ കുടുംബ സംഗമവും, ഒന്നാം വാർഷികവും ഫെബ്രുവരി 13 ചൊവ്വ (ഖത്തർ കായിക ദിനത്തിൽ) ദോഹയിലെ നുഐജ കൾച്ചറൽ ഫോറം ഹാളിൽ വെച്ച് നടന്നു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ് മുൻ പ്രസിഡണ്ടും , ഇപ്പോഴത്തെ ഉപദേശക സമിതി ചെയർമാനുമായ ഡോ. ബിജു ഗഫൂർ (സീനിയർ കൺസൾറ്റൻറ്, എമർജൻസി മെഡിസിൻ, ഹമദ് ഹോസ്പിറ്റൽ) ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ അഷറഫ് അമ്പലത്ത് മുഖ്യാതിഥി ആയിരുന്നു. ആതുര സേവന രംഗത്ത് ഖത്തറിൽ ദീർഘകാലമായി നൽകിയ സമഗ്ര സംഭാവനകൾക്ക് ഡോ. ബിജു ഗഫൂറിനെയും കൂടാതെ ഖത്തറിൽ ദീർഘകാലമായി ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾക്ക് അമ്പലത്ത് അഷറഫിനെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

25 വർഷങ്ങൾ പൂർത്തിയാക്കിയ എട്ടു പ്രവാസികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ നാലു വനിതാ അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. ഖത്തർ മാപ്പിള കല അക്കാദമി ചെയർമാൻ മുഹ്‌സിൻ തളിക്കുളം നയിച്ച ഗാനമേളയിൽ പ്രശസ്ത ഗായകരായ റഫീഖ് വാടാനപ്പള്ളി, ഫൈസൽ വാടാനപ്പള്ളി, മെഹ്ദിയ മൻസൂർ കിഴുപ്പിള്ളിക്കര എന്നിവർ ഗാനങ്ങൾ ആലപിച്ചു. മുന്ന ഷാഫി നിർമിച്ചു സോഷ്യൽ മീഡിയയിൽ വൈറലായ “കിഴുപ്പിള്ളിക്കര ഗ്രാമം” എന്ന ഗാനം ആലപിച്ച മുഹ്‌സിൻ തളിക്കുളത്തെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കിഫാ പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാജഹാൻ വി.എ സ്വാഗതവും നന്ദിയും പറഞ്ഞു. മൻസൂർ, സിദ്ധിഖ്, അജിമോൻ ആദം, പ്രകാശ്, മോഹനൻ, ഷെറിൻ മജീദ്, ഷജീർ, ഷാഫി പി സി പാലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . തുടർന്ന് നടന്ന കൂപ്പൺ നറുക്കെടുപ്പിലെ 15 വിജയികൾക്ക് സമ്മാനങ്ങളും നൽകി.

Print Friendly, PDF & Email

Leave a Comment

More News