ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു

ന്യൂജേഴ്‌സി : 2023 ടാക്സ് ആസ്പദമാക്കി ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ഫെബ്രുവരി പതിനാറാം തീയതി വൈകുന്നേരം എട്ട് മണിക്ക് സൂം മുഖേന ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു

പ്രശസ്ത ടാക്സ് പ്രാക്റ്റീഷനർ ശ്രീ പി ടി തോമസ് പരിപാടിക്ക് നേതൃത്വം കൊടുക്കും. അമേരിക്കയിൽ വൈവിധ്യമാർന്ന കർമമണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി ടി തോമസ് അനേകം വർഷങ്ങളായി ടാക്സ് പ്രാക്റ്റീഷനർ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു

ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി സിജു ജോൺ , ട്രഷറർ തോമസ് ചെല്ലേത്, വി പി അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ, വി പി ഓർഗനൈസഷൻ ഡെവലെപ്മെൻറ് ഡോ റെയ്ന റോക്ക് , ജോയിന്റ് സെക്രട്ടറി സ്വരൂപ അനിൽ, അഡ്വൈസറി ചെയർ ഹരി നമ്പൂതിരി എന്നിവരോടൊപ്പം ഡബ്ല്യുഎംസി അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് / ഫോറം കമ്മിറ്റി നേതാക്കൾ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു

ശ്രീകല നായർ എം സി കർത്തവ്യം നിർവഹിക്കും

ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ അമേരിക്ക റീജിയൻ വിപി ഡോ തങ്കം അരവിന്ദ്, ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ , ട്രഷറർ ഷാജി എം മാത്യു , ബിസിനസ് ഫോറം ചെയർ ജെയിംസ് കൂടൽ എന്നിവർ പരിപാടിക്ക് വിജയാശംസകൾ അറിയിച്ചു

Print Friendly, PDF & Email

Leave a Comment

More News