മാസ്ക് മയാമി എവെർ റോളിംഗ് ട്രോഫി സെവൻസ് സോക്കർ ടൂർണമെന്റ് സീസൺ -5; ഫെബ്രുവരി 17,18 തീയതികളിൽ

അമേരിക്കൻ മലയാളികൾക്ക് കാൽപ്പന്ത് കളിയുടെ മിന്നൽ പോരാട്ടങ്ങൾ സമ്മാനിക്കാൻ മാസ്ക് മയാമി എവെർ റോളിംഗ് ട്രോഫി സെവൻസ് സോക്കർ ടൂർണമെന്റ് സീസൺ -5, ഫെബ്രുവരി മാസം 17,18 തീയതികളിൽ ഫ്ലമിംഗോ വെസ്റ്റ് പാർക്ക്, കൂപ്പർ സിറ്റിയിൽ അരങ്ങേറുന്നു.

വളരെയധികം വാശിയേറിയ ഈ മത്സരത്തിൽ അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള പ്രഗൽഭരായ 16 ടീമുകൾ മാറ്റുരയ്ക്കും. മത്സരങ്ങൾ മുൻ Broward County Mayor Hon. Dale Holness ഉദ്ഘാടനം ചെയ്യും. കാൽപന്തുകളിയെ എന്നും നെഞ്ചിലേറ്റിയ മലയാളിക്ക് മാസ്ക് മയാമിയുടെ ഈ ഫുട്ബോൾ മാമാങ്കം അവിസ്മരണീയം ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

സെവൻസ് ഫുട്ബോളിന്റെ ഈ കളി മൈതാനിയിൽ ഡയമണ്ട് FC കാനഡ, ആഴ്സനൽ ഫിലാഡൽഫിയ, എഫ് സി ന്യൂയോർക്, മാനിയക് അറ്റ്ലാന്റ, എഫ് സി സി ഡാളസ്, കോളംബസ് ടസ്ക്കേഴ്സ് ഓഹായോ,ഓസ്റ്റിൻ സ്ട്രൈകേഴ്സ്, മിന്നൽ ഷാർലറ്റ്, ബാൾട്ടിമോർ ഖിലാടീസ്, ഹൂസ്റ്റൺ യുണൈറ്റഡ്, MFC ജാക്സൺവിൽ, , മാട് ഡേടോണ, മാസ്ക് മയാമി എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും.

മലയാളിക്ക് ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശം ആണ് ഈ ടൂർണ്ണമെന്റഇന്റെ വിജയം. വാക്കിലും പ്രവർത്തിയിലും അങ്ങേയറ്റം മികവ് പുലർത്തുന്ന മയാമി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ശക്തിയും ബലവും എന്നു പറയുന്നത് അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ച സ്പോൺസർമാർ ആണ്. അത്യാകർഷകമായ സമ്മാനത്തുക നൽകി ഈ മത്സരത്തിന് മാറ്റുകൂട്ടുവാൻ സഹായിച്ച *മെഗാ സ്പോൺസർ*- ജോർജ് നേടിയകാലായിൽ, ഡയമണ്ട് സ്പോൺസറായ ജോൺ ടൈറ്റസ് &  കുസുമം ടൈറ്റസ് …  ലിന്റോ ജോളി, പ്രസിഡന്റ്‌ മാഡ് ഡേടോണ… *പ്ലാറ്റിനം സ്പോൺസർമാരായ* – ലോൺസ് ബൈ അക്കി, ജോസ് സി. പി. എ, സെയ്ജ് പബ്ലിക് അഡ്ജസ്റ്റിംഗ് സർവീസസ് *ഗോൾഡ് സ്പോൺസർമാരായ* – ടാസ് ഫയർ പ്രൊട്ടക്ഷൻ, ഒണ്ടി വേരോ ലോ ആൻഡ് ടൈറ്റിൽ റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് മെഡിക്സ്, മായ ഫിസിക്കൽ തെറാപ്പി,

Mr. ബിനൂപ് ഫോമ ട്രെഷറർ കാൻഡിഡേറ്റ്, നന്മ ഗ്രോസറി, ദയാസ് കളക്ഷൻസ്, നോയൽ മാത്യു റിയാൽറ്റർ, , ജെന്റില്‍ ടീത് ബൈ ഡോക്ടർ ചാണ്ടി സാമുവൽ , പാലസ് ഇന്ത്യ റെസ്റ്റോറന്റ്,മാൻഷൻ റെന്റൽ, ബിജു ജോൺ റിയാൽറ്റർ, എ. സി. ഇ. കോർപ്‌ *അതുപോലെ സിൽവർ സ്പോൺസർമാരായ* , ഫാമിലി മെഡിക്കൽ സെന്റർ,സിറ്റി വൈഡ് മോർഗേജ് , ഗോൾഡ് കോസ്റ്റ് ഡെന്റൽ ബൈ ജെറി കാരേടന്‍,താജ് റെസ്റ്റോറന്റ്, ബിഗ് ബസാർ, സണ്ണി കാറ്ററിംഗ്, ലിജു പണിക്കർ റിയൽട്ടർ, U S ടാക്സ് സർവീസ്, Mr. മാത്യു പൂവൻ, മോർഗേജ് ബൈ സിറിൽ നടുപറമ്പിൽ, എ വൺ കൺസ്ട്രക്ഷൻ, റോസ് ഒപ്റ്റിക്കൽസ്, .. എന്നിവരാണ്. Cooper City Mayor, Hon. Greg Ross വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

ഈ മിന്നൽ പാറും പോരാട്ടത്തിൽ ഉടനീളം മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നഴ്സസ് അസോസിയേഷനും… ഈ മത്സരത്തിന്റെ വീറും വാശിയും അനുനിമിഷം ഒപ്പി എടുക്കുവാൻ മീഡിയാ പാർട്ട്ണർ ആയി ഫ്ലവേഴ്സ് ടിവി യു എസ് എയും, പ്രവാസി ചാനൽ യുഎസ് യും, കൈകോർക്കുമ്പോൾ, അക്ഷരാർത്ഥത്തിൽ അമേരിക്കൻ മലയാളികൾക്ക് മറക്കാനാവാത്ത ഒരു അനുഭൂതി ആകും.

*മാസ്ക് മായമിയുടെ* പ്രസിഡന്റ് വിപിൻ വിൻസന്റ്, ടൂർണമെന്റ് ഇൻ ചാർജ് ഷെൻസി മാണി, ജോൺ, ട്രഷറർ അജിത് വിജയൻ, മാസ്ക് ടീം ക്യാപ്റ്റൻ അജി വർഗീസ് , ടൂർണമെന്റ് കോർഡിനേറ്റർ ശ്രീ. നോയൽ മാത്യു, പി.ആർ.ഓ. രഞ്ജിത്ത് രാമചന്ദ്രൻ മറ്റ് ക്ലബ്ബ് അംഗങ്ങൾ നിധീഷ് ജോസഫ് , മനോജ്‌ കുട്ടി, ജോബി കൊറ്റം , വിനു അമ്മാൾ , ഷിബു ജോസഫ് എന്നിവർ ഈ മത്സരത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – നോയൽ മാത്യു.

Print Friendly, PDF & Email

Leave a Comment

More News