യൂണിയൻ കോപ് തമയസ് ലോയൽറ്റി കാർഡ് ഉടമകളുടെ എണ്ണം 913,306

ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോ​ഗിക്കാം.

യൂണിയൻ കോപ് ലോയൽറ്റി പ്രോ​ഗ്രാമായ ‘തമയസ്’ അം​ഗങ്ങളുടെ എണ്ണം 913,306 കവിഞ്ഞു. മൊത്തം വിൽപ്പനയുടെ 87% ഈ കാർഡ് കൈവശമുള്ളവരിലൂടെയാണ്.

രണ്ട് കാർഡുകളാണ് തമയസ് വഴി ലഭിക്കുന്നത്. ഓഹരിയുടമകൾക്ക് ​ഗോൾഡ്, ഓഹരി ഇല്ലാത്തവർക്ക് സിൽവർ എന്നിങ്ങനെയാണിവ. ​ഗോൾഡ് കാർഡ് ഉള്ളവരുടെ എണ്ണം 33,937 ആണ്. സിൽവർ കാർഡ് ഉടമകളുടെ എണ്ണം 879,369 എത്തി.

ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോ​ഗിക്കാം. ഓരോ ഇടപാടിന്റെയും വിശദ വിവരങ്ങളും ഇൻവോയിസ് ട്രാക്കിങ്ങും സാധ്യമാണ്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഓരോ ദിർഹത്തിനും ഓരോ പോയിന്റും നേടാനാകും.

എല്ലാ യൂണിയൻ കോപ് ശാഖകളിലും സൗജന്യമായി തമയസ് കാർഡുകൾ വാങ്ങാം. രജിസ്റ്റർ ചെയ്ത്, ഓൺലൈനായി ആക്റ്റിവേറ്റ് ചെയ്ത് ഉപയോ​ഗിക്കാം. യൂണിയൻ കോപ് ശാഖകളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും ഇത് ലഭ്യമാണ്.

3000 പോയിന്റുകൾ കാർഡിലുള്ള ​ഗോൾഡ് കാർഡ് ഉടമയ്ക്ക് 50 ദിർഹത്തിന് തുല്യമായി റിഡീം ചെയ്യാം. ഇതേ മൂല്യം തന്നെ 4000 പോയിന്റ് നേടിയാൽ സിൽവർ കാർഡ് ഉടമകൾക്കും ലഭിക്കും. ഈ പോയിന്റുകൾ യൂണിയൻ കോപ് ബ്രാഞ്ചുകളിലോ ഓൺലൈൻ സ്റ്റോറിലോ ഇ-കൊമേഴ്സ് വെബ്സ്റ്റോറിലോ റിഡീം ചെയ്യാം. ആപ്പുമായി ലോയൽറ്റി കാർഡ് ലിങ്ക് ചെയ്താൽ അധിക ഫീച്ചറുകളായ പർച്ചേസ് ട്രാക്കിങ്, ഓൺലൈൻ ഓർഡർ, സ്മാർട്ട് ഇൻവോയിസ് എന്നിവയും ആസ്വദിക്കാം.

Print Friendly, PDF & Email

Leave a Comment

More News