“അഷ്റഫ് കൂട്ടായ്മ” ഖത്തർ ഘടകം അഞ്ചാം വാർഷികം ആഘോഷിച്ചു

ദോഹ: അഷ്റഫ് നാമധാരികളുടെ കരുണയുടെ കൂട്ടായ്മയായ “അഷ്റഫ് കൂട്ടായ്മ” ഖത്തർ ഘടകം അഞ്ചാം വാർഷികം ആഘോഷിച്ചു. ഫെബ്രുവരി 13 ന് വൈകീട്ട് 7 മണിക്ക് ഐ.സി.സി. അശോക ഹാളിൽ വെച്ച് ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം യൂ എ ഇ യിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഷ്റഫ് അമ്പലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അഷ്റഫ് ചെമ്മാപ്പിള്ളി സ്വാഗതം പറഞ്ഞു. തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് രക്ഷാധികാരി അഷ്റഫ് മൊയ്തു, ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠൻ, ഖത്തർ കെ എം സി സി പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ്, സഫ വാട്ടർ എം.ഡി. അഷ്റഫ് , ഇന്റർ ടെക് സി.ഒ. ഒ അഷ്റഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

ഖത്തറിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അഷ്റഫ് സഫ വാട്ടർ, ഗ്രാന്റ് മാൾ എം.ഡി. അഷ്റഫ്, ഇന്റർടെക് സി.ഒ. ഒ. അഷ്റഫ് , ഡി എച്ച് ഈ സി കാർഗോ എം ഡി സിദ്ധീഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു. പ്രശസ്ത ഗായകനായ യൂസഫ് കാരക്കാടിന്റെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, കോൽക്കളി എന്നിവയും ഉണ്ടായിരുന്നു.

അഷ്റഫ് ഹരിപ്പാട്, അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് ആലുങ്ങൽ, അഷ്റഫ് തിരുവത്ര, അഷ്റഫ് ഹാപ്പി ബേബി, അഷ്റഫ് നാട്ടിക, അഷ്റഫ് ഫാർമ്മസി, അഷ്റഫ് , അഷ്റഫ് മമ്പാട് , അഷ്റഫ് കെ.എച്ച് , അഷ്റഫ് ഓമശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഷ്റഫ് ഉക്കയിൽ നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment