23 വിളകൾക്ക് എംഎസ്പി നിശ്ചയിക്കണം; സർക്കാർ നിർദ്ദേശം തള്ളി കർഷകർ; ഫെബ്രുവരി 21ന് ഡൽഹിയിലേക്ക് മാർച്ച് നടത്തും

ചണ്ഡീഗഢ്: എം.എസ്.എ.പി, വായ്പ എഴുതിത്തള്ളൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നതിൽ ഉറച്ചുനിൽക്കുന്ന കർഷകർ, കേന്ദ്ര സർക്കാരുമായുള്ള നാലാംവട്ട ചർച്ചയിൽ നൽകിയ നിർദേശം തള്ളി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 21ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. യോഗത്തിൽ ഞങ്ങൾ നേരത്തെ എത്താറുണ്ടെന്നും, സർക്കാർ പ്രതിനിധികൾ മൂന്ന് മണിക്കൂർ വൈകിയാണ് എത്താറുള്ളത് ഈ വിഷയത്തില്‍ അവരുടെ അലംഭാവമാണ് തുറന്നു കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇപ്പോൾ 23 വിളകൾക്ക് സർക്കാർ എംഎസ്പി ഉറപ്പ് നൽകണമെന്നും ബാക്കിയുള്ള വിളകൾ കൂടി പഠിച്ച് ഉറപ്പ് വരുത്തണമെന്നും അവര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് സുഗമമായി ഡൽഹിയിലേക്ക് പോകാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഞങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനങ്ങൾ എടുക്കണമെന്നും കർഷക നേതാക്കൾ പറഞ്ഞതായി കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കർഷകർ സര്‍ക്കാരിന്റെ നിർദ്ദേശം നിരസിച്ചതായി കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. സർക്കാരിൻ്റെ ഉദ്ദേശ്യങ്ങളിൽ പാളിച്ചയുണ്ടെന്ന് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കർഷക നേതാക്കൾ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചു. കൂടാതെ എല്ലാ കർഷക സംഘടനകളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചണ്ഡീഗഡിൽ ഒരു ദിവസം മുമ്പ് കർഷക സംഘടനകളും കേന്ദ്ര മന്ത്രിമാരും തമ്മിൽ നടന്ന നാലാം വട്ട ചർച്ചയിൽ, കേന്ദ്ര സർക്കാർ നാല് വിളകൾക്ക് കൂടി എംഎസ്പി വർദ്ധിപ്പിക്കുമെന്ന് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി കേന്ദ്രം കർഷകരോട് നിർദ്ദേശിച്ചിരുന്നു. നെല്ലിനും ഗോതമ്പിനും പുറമെ പയർ, ഉലുവ, ചോളം, പരുത്തി വിളകൾക്ക് എംഎസ്പി നൽകാനും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഇതിനായി കർഷകർ നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ വഴി പോകണം. CCI എന്നിവയുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിടേണ്ടിവരും. പിയൂഷ് ഗോയൽ കർഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

എല്ലാ സംഘടനകളുമായും സംസാരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രത്തിൻ്റെ നിർദേശം നല്ലതാണ്, രണ്ട് ദിവസം പരിഗണിക്കും, ഡൽഹിയിലേക്കോ വീട്ടിലേക്കോ പോകണോ എന്ന് 21ന് തീരുമാനിക്കുമെന്ന് കർഷക നേതാക്കളായ ജഗ്ജിത് സിംഗ് ദല്ലേവാളും സർവാൻ സിംഗ് പന്ദറും പറഞ്ഞു സംഭരണത്തിൽ കേന്ദ്ര സർക്കാർ ഏജൻസികൾ എം.എസ്.പി. ഉറപ്പ് നൽകും. വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. ഡൽഹിയിൽ പോകാനുള്ള പരിപാടി ഇപ്പോഴും പരിഗണനയിലാണ്. ഫെബ്രുവരി 21 വരെയാണ് സമയം. ഫെബ്രുവരി 19, 20 തീയതികളിൽ സർക്കാരിൻ്റെ നിർദേശം പരിഗണിക്കും. ഫെബ്രുവരി 21ന് ഡൽഹിക്ക് പോകണോ അതോ നാട്ടിലേക്ക് പോകണോ എന്ന് തീരുമാനിക്കും.

 

Print Friendly, PDF & Email

Leave a Comment

More News