ഗാസയിലെ നാസര്‍ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം; എട്ട് രോഗികൾ മരിച്ചു

ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിൽ ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണത്തെത്തുടർന്ന് ദിവസങ്ങളായി വൈദ്യുതി തടസ്സവും ഓക്‌സിജൻ വിതരണക്ഷാമവും കാരണം എട്ട് രോഗികൾ മരിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രി മൈ അൽ-കൈല പറഞ്ഞു.

നാസർ ഹോസ്പിറ്റലിലെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ആവശ്യമായ ചികിത്സ നിർത്തിയതിനാൽ മറ്റ് ചില ഗുരുതരമായ രോഗികളുടെ അവസ്ഥ ജീവന് ഭീഷണിയായി, കിടപ്പിലായ രോഗികളുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും മോചനത്തിന് സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര ശ്രമങ്ങൾ നടത്തണമെന്ന് അവർ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രിയിൽ നിന്ന് അജ്ഞാത സ്ഥലത്തേക്ക് ഇസ്രായേൽ സൈനിക ട്രക്കുകൾ കൊണ്ടുപോയതായി അവർ അവകാശപ്പെട്ടു.

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രിയുടെ തെക്കൻ മതിൽ തകർത്തതിന് ശേഷം ഇസ്രായേൽ സൈന്യം കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കുകയായിരുന്നുവെന്ന് ഗാസയിലെ ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി സേനയുമായുള്ള സംയുക്ത ഓപ്പറേഷനിൽ, നൂറുകണക്കിന് “തീവ്രവാദികളും” ആശുപത്രിയിൽ ഒളിച്ചിരിക്കുന്ന മറ്റ് സംശയാസ്പദമായ ചിലർ മെഡിക്കൽ സ്റ്റാഫായി വേഷമിടുന്നവരേയും പിടികൂടിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം X-ൽ ഞായറാഴ്ച പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഐ ഡി എഫ് അറിയിച്ചു.

ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങളും ഇസ്രായേൽ അതിർത്തിയിലെ കിബ്ബൂട്ട്സിൻ്റെ വാഹനവും ഇസ്രായേലി ബന്ദികൾക്ക് കൈമാറാൻ പോകുന്ന മരുന്നുകളും കണ്ടെത്തിയതായി അതിൽ പറയുന്നു. ഹമാസ് ആശുപത്രിയിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഇസ്രായേൽ സൈന്യം നാസർ മെഡിക്കൽ കോംപ്ലക്‌സിനെ ഒരു “സൈനിക ബാരക്കാക്കി” മാറ്റിയതായി തിങ്കളാഴ്ച ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

25 മെഡിക്കൽ സ്റ്റാഫുകളും 136 രോഗികളും ഇപ്പോഴും “വൈദ്യുതി, വെള്ളം, ഭക്ഷണം, ഓക്സിജൻ, അല്ലെങ്കിൽ ഗുരുതരമായ കേസുകളിൽ മതിയായ മെഡിക്കൽ ശേഷി എന്നിവ ഇല്ലാതെ” ആശുപത്രിയിൽ കഴിയുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ശേഷിക്കുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ലോകാരോഗ്യ സംഘടന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇസ്രായേൽ സൈന്യം ഇപ്പോഴും മെഡിക്കൽ, മാനുഷിക സഹായങ്ങൾ സമുച്ചയത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയാണെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം, “കൃത്യമായ പ്രവർത്തനം നടത്തുമ്പോൾ അതിൻ്റെ തുടർ സേവനം ഉറപ്പാക്കാൻ ജനറേറ്റർ, ഇന്ധനം, ലോകാരോഗ്യ സംഘടന സംഭാവന ചെയ്ത മരുന്ന് എന്നിവയുൾപ്പെടെ മാനുഷിക സഹായങ്ങളും സപ്ലൈകളും നാസർ ഹോസ്പിറ്റലിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൻ്റെ ലെയ്സൺ യൂണിറ്റ് COGAT ൻ്റെ പ്രസ്താവന IDF റീട്വീറ്റ് ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News