രാജൂ താരകന്റെ “ഇടയകന്യക” പുസ്തക പ്രകാശനം നിർവഹിച്ചു

ഗാർലാൻഡ്(ഡാളസ് ): അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പത്രാധിപർ, ലേഖകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, സംഘാടകൻ  എന്നീ നിലകളിൽ പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ  ‘ഇടയകന്യക’ യുടെ  പ്രകാശനം നിർവഹിച്ചു.

ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട്  ഡാളസ് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ പുസ്തകത്തിന്റെ കോപ്പി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിന്റെ പ്രസിഡന്റ് സണ്ണി മാളിയേക്കലിൽ നിന്നും മാധ്യമ പ്രവർത്തകൻ  പി പി ചെറിയാൻ ഏറ്റു വാങ്ങി. അമേരിക്കയിലെ പ്രവാസ ജീവിതത്തിന്റെ ഭാഗമായി സാഹിത്യ രചനയിൽ മാത്രമല്ല സംഘാടന മേഖലയിലും സജീവമാണ് ലേഖകനെന്നു  സണ്ണി മാളിയേക്കലിൽ  പറഞ്ഞു. ചടങ്ങിൽ സിജു ജോർജ്, ബെന്നി ജോൺ , ബിജിലി ജോർജ് , അനശ്വർ മാമ്പിള്ളി , തോമസ് ചിറമേൽ, പ്രസാദ് തിയോഡിക്കൽ  എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News