ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട യുഎൻ പ്രമേയം യുഎസ് വീറ്റോ ചെയ്തു

യുണൈറ്റഡ് നേഷൻസ്: യുഎസ് വീറ്റോ ചെയ്തതിനെത്തുടർന്ന് ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അംഗീകരിക്കുന്നതിൽ യുഎൻ സുരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പരാജയപ്പെട്ടു.

അറബ് രാജ്യങ്ങൾക്ക് വേണ്ടി അൾജീരിയ മുന്നോട്ട് വച്ച ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ ഏറ്റവും പുതിയ പ്രമേയത്തിൽ വോട്ടു ചെയ്യാൻ 15 രാജ്യങ്ങളുടെ കൗൺസിൽ ചൊവ്വാഴ്ച യോഗം ചേർന്നു. “എല്ലാ കക്ഷികളും ബഹുമാനിക്കേണ്ട അടിയന്തര മാനുഷിക വെടിനിർത്തൽ” ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയമായിരുന്നു അത്.

പ്രമേയത്തിന് അനുകൂലമായി 13 വോട്ടുകള്‍ ലഭിച്ചു. യുകെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌തു. എന്നാൽ, അമേരിക്ക വീറ്റോ രേഖപ്പെടുത്തിക്കൊണ്ട് ഡ്രാഫ്റ്റിനെതിരെ വോട്ട് ചെയ്തതിനാൽ അത് അംഗീകരിക്കാനായില്ല.

വോട്ടെടുപ്പിന് മുന്നോടിയായി മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ സംബന്ധിച്ച അൾജീരിയൻ നിർദ്ദേശിച്ച കരട് പ്രമേയത്തെക്കുറിച്ച് അഭിപ്രായപ്പെട്ട യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ്, വാഷിംഗ്ടൺ “ഇസ്രായേലും ഹമാസും തമ്മിൽ ഒരു ബന്ദി ഇടപാടിൽ പ്രവർത്തിക്കുകയാണെന്നും അത് ഉടനടി പ്രാവര്‍ത്തികമാകും എന്നും പറഞ്ഞു. കുറഞ്ഞത് ആറാഴ്ചയെങ്കിലും ഗാസയിൽ ശാന്തത നിലനിറുത്തി, അതിൽ നിന്ന് കൂടുതൽ ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള സമയവും നടപടികളും എടുക്കുമെന്നും അവര്‍ പറഞ്ഞു.

എല്ലാ ബന്ദികളെയും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും പോരാട്ടത്തിൽ ഒരു നീണ്ട ഇടവേള പ്രാപ്തമാക്കാനുമുള്ള “മികച്ച അവസരത്തെ” ഈ കരാർ പ്രതിനിധീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇത് കൂടുതൽ ജീവൻ നിലനിര്‍ത്താനുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അത്യന്തം ആവശ്യമുള്ള ഫലസ്തീനികളുടെ കൈകളിലെത്താൻ അനുവദിക്കും.

“സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം തീർച്ചയായും അവയ്ക്ക് വിരുദ്ധമായേക്കാം. കൗൺസിലിലെ ഞങ്ങളുടെ സഹപ്രവർത്തകരോട് ഞങ്ങൾ ഈ ആശങ്ക ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്. ഇക്കാരണത്താൽ, ഈ കരട് പ്രമേയത്തിലെ നടപടിയെ അമേരിക്ക പിന്തുണയ്ക്കുന്നില്ല. ഡ്രാഫ്റ്റ് ചെയ്തതുപോലെ ഇത് വോട്ടിനായി വന്നാൽ അത് സ്വീകരിക്കില്ല,” തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.

ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് സുരക്ഷാ കൗൺസിലിൽ ഗാസയ്‌ക്കെതിരായ പ്രമേയം യുഎസ് വീറ്റോ ചെയ്യുന്നത്.

Print Friendly, PDF & Email

Leave a Comment

More News