ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനു നവ നേതൃത്വം

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ഡെലവര്‍ സംസ്ഥാനങ്ങളിലെ മലയാളികളുടെ വലിയ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ചെയര്‍മാനായി അഭിലാഷ് ജോണ്‍, സെക്രട്ടറിയായി ബിനു മാത്യു, ട്രഷററായി ഫിലിപ്പോസ് ചെറിയാന്‍ എന്നിവവരെ തെരഞ്ഞെടുതത്ു. ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം പ്രമുഖ സാംസ്‌കാരിക, സാമൂഹിക, പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ടി കെ എഫ് ന്റെ തിരഞ്ഞെടുപ്പ് ഏകകണ്‌ഠേനയായിരുന്നു.

ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് ജോണ്‍ TKF ലും അതുപോലെ CIMIO യിലും സംഘനാ പാടവത്തിലൂടെ കഴിവു തെളിയിച്ചുട്ടൂള്ള വ്യക്തിയാണ്. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയി രാഷ്ട്രീയ രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്.

സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബിനു മാത്യു TKF ലും അതുപോലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയിലും പ്രോഗ്രാം കോഡിനേറ്റര്‍ എന്ന നിലയില്‍ പ്രേവര്‍ത്തന മികവു തെളിയിച്ചുട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലും ബാലജന സഖ്യത്തിലും പ്രേവര്‍ത്തന പരിചയം ഉണ്ട്. ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തകനാണ്.

ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ചെറിയാന്‍ TKFന്റെ മുന്‍ ചെയര്‍മാന്‍, പമ്പ അസോസിഷന്‍, ഫ്രണ്ട്സ് ഓഫ് തിരുവല്ല എന്നിവയുടെ പ്രെസിഡെന്റ്‌റ് എന്നീ നിലകളില്‍ പ്രെശംസനീയമായ പ്രെവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ സാമുദായിക സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമാണ്.

വൈസ് ചെയര്‍പേഴ്‌സണ്‍ ആയി സുരേഷ് നായര്‍ സാജന്‍ വര്‍ഗീസ് അലക്‌സ് തോമസ് ജോര്‍ജ് ഓലിക്കല്‍ സുധ കര്‍ത്താ എന്നിവരും ജോയിന്‍ സെക്രട്ടറി ആയി ജോണ്‍ പണിക്കര്‍ ജോയിന്റ് ട്രഷറര്‍ ആയി രാജന്‍ സാമുവല്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു..

TKF ന്റെ 2024 ലെ വിവിധ പ്രവര്‍ത്തനങ്ങളുടെ ചെയര്‍ പേഴ്സന്‍സും കോഡിനേറ്റര്‍സും ആയി തിരഞ്ഞെടുക്കപ്പെട്ടവര്‍
ഓണാഘോഷം ചെയര്‍മാന്‍ – ജോബി ജോര്‍ജ്
പ്രോഗ്രാം കോഡിനേറ്റര്‍ – വിന്‍സന്റ് ഇമ്മാനുവേല്‍
കേരള ഡേ ചെയര്‍മാന്‍ – ജോര്‍ജ് നടവയല്‍
പി ആര്‍ ഓ – സുമോദ് തോമസ് നെല്ലിക്കാല
അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ – റോണി വര്‍ഗീസ്
കര്‍ഷക രത്‌ന കമ്മിറ്റി ചെയര്‍മാന്‍ – ജോര്‍ജുകുട്ടി ലൂക്കോസ്

ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പിന്നീട് തിരഞ്ഞെടുപ്പ് നടക്കുമെന്ന് നിയുക്ത ചെയര്‍മാന്‍ അഭിലാഷ് ജോണ്‍ അറിയിച്ചു. ഓഗസ്റ്റ് 31ന് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് വേണ്ടിയുള്ള ക്രമീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സെക്രട്ടറി ബിനു മാത്യു പറഞ്ഞു.

ഫിലാഡല്‍ഫിയ എന്ന പേര് അന്വര്‍ഥമാക്കുന്നതുപോലെ തന്നെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന ഫിലഡല്‍ഫിയയിലെ മലയാളി സമൂഹം ട്രൈ സ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും ഒരു ഉത്സവമാക്കി മാറ്റുന്നതിന് വേണ്ടി എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി ഓണാഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ്ജ്, പ്രോഗ്രാം കോഡിനേറ്റര്‍ വിന്‍സന്റ് ഇമ്മാനുവല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News