ട്രെയിനുകളിലെ ഭക്ഷണത്തിനായി ഐആർസിടിസി സ്വിഗ്ഗി ഫുഡ്‌സുമായി സഹകരിക്കുന്നു

ന്യൂഡൽഹി: ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം
വിതരണം ചെയ്യുന്നതിനും വിളമ്പുന്നതിനുമായി സ്വിഗ്ഗി ഫുഡ്‌സുമായി സഹകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യാഴാഴ്ച അറിയിച്ചു.

ആദ്യഘട്ടത്തിൻ്റെ ഭാഗമായി ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം റെയിൽവേ സ്റ്റേഷനുകളിൽ ഈ സൗകര്യം ഉടൻ ആരംഭിക്കും.

“ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടലിലൂടെ മുൻകൂർ ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി ബണ്ടൽ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി (സ്വിഗ്ഗി ഫുഡ്‌സ്) ഐആർസിടിസി ധാരണയിലെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നാല് റെയിൽവേ സ്റ്റേഷനുകളിൽ – ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം – എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമായിരിക്കും,” ഐആർസിടിസി പ്രസ്താവനയില്‍ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News