മർകസ് ഹാദിയ അക്കാദമി ബിരുദദാനം ശ്രദ്ധേയമായി

മർകസ് ഹാദിയ കോൺവൊക്കേഷൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു

കോഴിക്കോട്: മർകസ് ഹാദിയ അക്കാദമിയിൽ നിന്ന് പഠനം പൂർത്തീകരിച്ചവർക്കുള്ള ബിരുദദാനം ശ്രദ്ധേയമായി. സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാദിയ അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശറഫുദ്ദീൻ വെളിമണ്ണ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സമൂഹ നിർമിതിയിലെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ സ്ത്രീകൾ നിർവഹിക്കുന്ന ദൗത്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബബന്ധം ഊഷമളമാക്കുന്നതിലും പുതിയ തലമുറയെ വാർത്തെടുക്കുന്നതിലും സ്ത്രീകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമൂഹ നിർമിതിക്കാവശ്യമായ പരമ്പരാഗതവും നൂതനവുമായ നൈപുണികൾ ആർജ്ജിക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.

ഹയർ സെക്കൻഡറി പൂർത്തീകരിച്ച 84 പേരും ഡിപ്ലോമ പൂർത്തീകരിച്ച 37 പേരുമാണ് ഇത്തവണ ഹാദിയ ബിരുദം കരസ്ഥമാക്കിയത്. ചടങ്ങിൽ മുഹമ്മദലി സഖാഫിവള്ളിയാട്, ഹാദിയ അക്കാദമി പ്രിൻസിപ്പൽ ശിഹാബുദ്ദീൻ, അക്ബർ ബാദുഷ സഖാഫി സംസാരിച്ചു. സയ്യിദ് മുസമ്മിൽ ജീലാനി, സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി, സ്വാലിഹ് ഇർഫാനി കുറ്റിക്കാട്ടൂർ, അബ്ദുസ്വമദ് സഖാഫി വാളക്കുളം സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഇസ്സുദീൻ സഖാഫി പുല്ലാളൂർ, അബ്ദുൽ ഖാദിർ സഖാഫി പൈലിപ്പുറം, അസ്‌ലം നൂറാനി മലയമ്മ, അസ്‌ലം സഖാഫി ചൂരൽമല, ഇ കെ ജാബിർ സഖാഫി, മുഹമ്മദലി മാടായി, അംജദ് മാങ്കാവ് സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News