ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥിനിയെ അപമാനിച്ചു; സുഹൃത്തുക്കളെ മർദ്ദിച്ചു

ഇടുക്കി: തൊടുപുഴയിലെ ഹോട്ടലിൽ വിദ്യാർത്ഥിനിയോട് നാലംഗ സംഘം മോശമായി പെരുമാറിയതായി പരാതി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിയെ അസഭ്യം പറയുകയും സുഹൃത്തുക്കളായ മറ്റ് വിദ്യാർത്ഥികളെ മർദിക്കുകയും ചെയ്തതായാണ് പരാതി. തൊടുപുഴ മങ്ങാട്ടുകവലയിലെ ഹോട്ടലിലാണ് സംഭവം.

മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് തൊടുപുഴയിലെ ഒരു ഹോട്ടലിൽ വെച്ച് ദൗർഭാഗ്യകരമായ അനുഭവം ഉണ്ടായത്. തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കാൻ മൂവാറ്റുപുഴയിൽ നിന്ന് എത്തിയതായിരുന്നു ഇവര്‍. വിദ്യാർഥിനിയും സുഹൃത്തുക്കളും മങ്ങാട്ടുകവലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴായിരുന്നു തൊട്ടടുത്ത മേശയിലിരുന്ന നാലു യുവാക്കളിൽ ഒരാൾ പെൺകുട്ടിയെ അസഭ്യം പറഞ്ഞത്. പീഡിപ്പിക്കുകയായിരുന്നു.

വിദ്യാർഥികൾ തൊടുപുഴ പൊലീസിൽ പരാതി നൽകി. യുവാക്കള്‍ അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും തള്ളി മാറ്റുകയും സുഹൃത്തുക്കളിൽ ഒരാളെ തല്ലുകയും ചെയ്തതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ നാലു പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. മൂലമറ്റം സ്വദേശികളാണ് യുവാക്കള്‍ എന്നും സൂചനയുണ്ട്.

Print Friendly, PDF & Email

Leave a Comment

More News