രാശിഫലം (ഫെബ്രുവരി 27 ചൊവ്വ 2024)

ചിങ്ങം: എല്ലാം നിങ്ങൾക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റണം. നിങ്ങളുടെ ഉത്‌കണ്‌ഠയുടെ ഉറവിടം ആഴത്തിൽ പരിശോധിക്കുക. കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള ഒരു ദിവസമാകും ഇന്ന് പ്രതീക്ഷിക്കുക.

കന്നി: സൗമ്യതയുള്ള, മൃദുഭാഷയോടുള്ള സമീപനം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ബുദ്ധിപരമായി, നിങ്ങൾ പരിണമിക്കും. നിങ്ങൾ കാണുന്ന കാര്യങ്ങൾ മാറിയേക്കാം. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു.

തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു, പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക, നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണ്. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിച്ചേക്കാം. ഇത് മറ്റുള്ളവരുടെ അസൂയയെയും ക്ഷണിച്ചേക്കാം. പക്ഷേ അത്‌ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. ‘തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും’ എന്നത് എല്ലായ്‌പ്പോഴും ഓർക്കുക. അതിനാൽ നിങ്ങൾ ചില തെറ്റുകൾ ചെയ്‌താലും അതെല്ലാം ശരിയായി വരും.

ധനു: പ്രിയപ്പെട്ടവരും അടുപ്പമുള്ളവരുമായി സമയം ചെലവഴിക്കും. പങ്കാളിയുമായി ചില പ്രധാന ചർച്ചകൾ നടത്തും. ഊർജസ്വലവും രസകരവുമായ ഒരു രാത്രി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

മകരം: അവിവാഹിതർക്ക് ഇന്ന് സ്വന്തം ഭാവനയിൽ നിന്ന് എന്തെങ്കിലും കണ്ടെത്താനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടും.

കുംഭം: കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. സഹപ്രവർത്തകരോ കീഴ്‌ജീവനക്കാരോ ആവശ്യപ്പെടുന്ന പ്രവൃത്തികൾ നിങ്ങൾ ചെയ്യാതിരിക്കുന്നതിന് ചെറിയ കാരണങ്ങളുണ്ടാകും. മറ്റുള്ളവരെ സഹായിക്കുന്നതിന് മുമ്പ് സ്വന്തം ജോലി പൂർത്തിയാക്കാൻ ശ്രമിക്കണം.

മീനം: പതിവ് ദിനചര്യകൾ ഇന്ന് ഒഴിവാക്കുക. വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുമെന്ന കാര്യം ഉറപ്പാക്കുക. ഇന്നത്തെ നിങ്ങളുടെ എല്ലാ രസകരമായ ആഗ്രഹങ്ങളും പ്രാവർത്തികമാകാൻ സാധ്യത. അതിനാൽ, സുഹൃത്തുക്കളുമായോ, കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും കഴിയുന്നത്ര ആസ്വദിക്കുക.

മേടം: മതിയായ കാരണമില്ലാതെ നിങ്ങളിന്ന് ഉള്‍വലിയും. മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സം‍ശയമില്ല, പക്ഷേ അതില്‍ കൂടുതല്‍ ചെയ്യേണ്ടതായിരുന്നു. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവെയ്‌ക്കേണ്ടതുണ്ട്. അതുകൂടാതെ, ഇന്ന് ചെലവുകളും കുറക്കേണ്ടിവരും.

ഇടവം: ഇന്ന് നിങ്ങളുടെ മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാനുള്ള ബോധം നിങ്ങള്‍ക്കുണ്ടാകും. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ സിമ്പോസിയങ്ങള്‍, ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങള്‍ക്ക് ദഹനസമ്പന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭകഷണം ഒഴിവാക്കുക. ഇന്ന് സാഹിത്യത്തില്‍ നിങ്ങള്‍ക്ക് താത്പര്യം തോന്നാം.

മിഥുനം: ചഞ്ചലവും സന്നിഗ്‌ധവുമായ ഒരു മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാകരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളേയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത, എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം: സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുക. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങൾക്ക് സന്തോഷം നൽകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്‌ച നിങ്ങൾക്ക് സന്തോഷം നൽകും. പങ്കാളിയോടൊപ്പം ഒരു യാത്ര നടത്താൻ ആഗ്രഹിക്കും. ഇത് നിങ്ങള്‍ക്ക് ഉത്സാഹവും ഊർജവും നല്‍കും.

Print Friendly, PDF & Email

Leave a Comment

More News