ചരിത്രം രചിച്ച് അമേരിക്കയിലെങ്ങും മന്ത്ര പൊങ്കാല മഹോത്സവം

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ (മന്ത്ര )നേതൃത്വത്തിൽ അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു .പൈതൃക പ്രചരണാർത്ഥം സ്ത്രീകളോടൊപ്പം മുതിർന്ന കുട്ടികളും ചടങ്ങുകളുടെ ഭാഗമായി, അമേരിക്കയിൽ ആദ്യമായി 11 വർഷം മുൻപ് പൊങ്കാല ആരംഭിച്ച ചിക്കാഗോയിലെ ഗീതാമണ്ഡലം, ഹ്യൂസ്റ്റൺ നിലെ ഗുരുവായൂരപ്പൻ ക്ഷേത്രം, I സാൻ ഡിയാഗോ ശിവ വിഷ്‌ണു ടെംപിൾ, സംഘടനയുടെ 2023 – 2025 ഗ്ലോബൽ ഹിന്ദു കൺവെൻഷ ന്റെ ആസ്‌ഥാനമായ ഷാർലറ്റ് തുടങ്ങിയ സ്‌ഥലങ്ങളിൽ നേരിട്ടും ന്യൂ യോർക്കിൽ ഉൾപ്പടെ വിവിധ സംഘടനകളുമായി സഹകരിച്ചും സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ , അഭൂത പൂർവമായ
ഭക്ത ജന സാന്നിധ്യം ദൃശ്യമായി.

ചിക്കാഗോ ഹിന്ദു ക്ഷേത്ര തന്ത്രി, ഗുരുവായൂർ സ്വദേശിയായ ശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അവർകളുടെ കാർമികത്വത്തിൽ ആണ് ഷാർലട്ടിൽ പൊങ്കാല ചടങ്ങുകൾ നടത്തിയത്. മന്ത്ര യുടെ നോർത്ത് അമേരിക്കൻ പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ ചടങ്ങിന്റെ മുന്നോടിയായി ആശംസ പ്രസംഗവും , ക്ഷേത്ര സംസ്കാരത്തിൽ , ദേവി മാഹാത്മ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. തുടർന്ന് കൈരളി സത് സങ് ഓഫ് കാരോലിനാസ് നെ പ്രതിനിധീകരിച്ചു ശ്രീമതി അംബിക ശ്യാമള വിളക്കിനു തിരികൊളുത്തിയതോടുകൂടി ചടങ്ങുകൾ ആരംഭിച്ചു . കുമാരി പാർവതി ആറ്റുകാൽ ദേവിക്കുള്ള പൊങ്കാല യുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.

രാവിലെ 9 മണിയോടെ ആരംഭിച്ച ചടങ്ങുകൾ , ദേവി പൂജ കഴിഞ്ഞു 10:30 യോട് കൂടി ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്കു തീ പകർന്നു. 12 മണിയോടുകൂടി രാധാകൃഷ്ണൻ നമ്പൂതിരി അവർകൾ തീർത്ഥം തളിക്കുകയും ചടങ്ങുകൾ അവയുടെ പരിസമാപ്തിയിലേക്കു കടക്കുകയും ചെയ്തു. ദേവിയോടുള്ള പ്രാർഥനയിലും, ദേവിയുടെ അനുഗ്രഹത്താലും നിറഞ്ഞ മനസുമായി ഭക്തർ ഉച്ചതിരിഞ്ഞു 2 മണിയോടുകൂടി അവരവരുടെ വീടുകളിലേക്ക് പൊങ്കാലയുടെ പ്രസാദവുമായി തിരിക്കുകയും ചെയ്തു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.മന്ത്ര വൈസ് പ്രസിഡന്റ്‌ ശ്രീമതി ഡീറ്റ നായരുടെയും വിമൻസ് ചെയർ ശ്രീമതി ഗീത സേതു മാധവന്റെയും നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാലയിൽ കവിത മേനോൻ, ബാലാ കെ യാർകെ, തങ്കമണി രാജു തുടങ്ങി നിരവധി മന്ത്ര പ്രതിനിധികൾ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News