യോര്‍ക്ക് ടൗണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് ഉജ്ജ്വല തുടക്കം

യോര്‍ക്ക് ടൗണ്‍ (ന്യൂയോര്‍ക്ക്):  യോര്‍ക്ക് ടൗണ്‍ സെന്റ് ഗ്രിഗോറിയോസ്  മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫെബ്രുവരി 25 ഞായറാഴ്ച  വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നോര്‍ത്തീസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രത്യേക കിക്കോഫ് മീറ്റിംഗ് നടന്നു.

ഇടവക വികാരി ഫാ. നൈനാന്‍ ഈശോ  കോണ്‍ഫറന്‍സ് ടീമിനെ  ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കോണ്‍ഫ്രന്‍സ് സെക്രട്ടറി ചെറിയാന്‍ പെരുമാള്‍, ജോയിന്റ് ട്രഷറര്‍ ഷോണ്‍ എബ്രഹാം, സുവനീര്‍ കമ്മിറ്റി മെമ്പേഴ്‌സ് റോണ വര്‍ഗീസ്,  മത്തായി ചാക്കോ,  ഫൈനാന്‍സ് കമ്മിറ്റി മെമ്പര്‍ നോബിള്‍ വര്‍ഗീസ്  തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഇടവകയെ പ്രതിനിധീകരിച്ച് വികാരിയോടൊപ്പം ട്രസ്റ്റി ബാബു ജോര്‍ജ്,  സെക്രട്ടറി വര്‍ഗീസ്  മാമ്പള്ളില്‍,  മലങ്കര അസോസിയേഷന്‍ മെമ്പര്‍ സാജന്‍ മാത്യു , ഭദ്രാസന അസംബ്ലി അംഗങ്ങള്‍ ജോര്‍ജുകുട്ടി പൊട്ടന്‍ചിറ,  കുര്യന്‍ പള്ളിയാങ്കല്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.  ഇടവക സെക്രട്ടറി  കോണ്‍ഫ്രന്‍സ്  ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

ഈ വര്‍ഷത്തെ ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന്റെ തീയതി, ലൊക്കേഷന്‍,  പ്രാസംഗികര്‍, ചിന്താവിഷയം തുടങ്ങിയ വിശദാംശങ്ങളെ കുറിച്ച് കോണ്‍ഫറന്‍സ് സെക്രട്ടറി ചെറിയാന്‍ പെരുമാള്‍ സംസാരിച്ചു.

സമ്മേളനത്തിന്റെ അനുസ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് മത്തായി ചാക്കോ സംസാരിച്ചു.  2024 മാര്‍ച്ച് അവസാനത്തോടെ സുവനീറിലേക്കുള്ള സര്‍ഗാത്മക സൃഷ്ടികള്‍,പരസ്യങ്ങള്‍ എന്നിവ  അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചു.
ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാഫിള്‍ ടിക്കറ്റിന്റെ വിലയെക്കുറിച്ചും അതിന്റെ ആകര്‍ഷകമായ സമ്മാനങ്ങളെപ്പറ്റിയും റോണ വര്‍ഗീസ് സംസാരിച്ചു.

സ്പോണ്‍സര്‍ഷിപ്പ്, രജിസ്ട്രേഷന്‍, പരസ്യങ്ങള്‍, ആശംസകള്‍ എന്നിവയിലൂടെ കോണ്‍ഫറന്‍സിന് പിന്തുണ നല്‍കാനുള്ള അവസരങ്ങളെപ്പറ്റി നോബിള്‍ വര്‍ഗീസ് വിശദീകരിച്ചു.

ഷോണ്‍ എബ്രഹാം ഫാമിലി കോണ്‍ഫറന്‍സിലെ തന്റെ അനുഭവങ്ങളും  കോണ്‍ഫറന്‍സില്‍ കണ്ടെത്താനും പഠിക്കാനും ആഗ്രഹിക്കുന്ന ആവേശകരമായ കാര്യങ്ങളും പങ്കുവെച്ചു.

ഫാ. നൈനാന്‍ ഈശോ സുവിനീറിനുള്ള  ഇടവകയുടെ സംഭാവന കൈമാറി. തുടര്‍ന്ന് ബാബു ജോര്‍ജ്,  വര്‍ഗീസ് മാമ്പിള്ളി,  സാജന്‍ മാത്യു, ജിജു മാത്യു, ജോര്‍ജുകുട്ടി പൊട്ടന്‍ചിറ,  ഷാജന്‍ ജോര്‍ജ്,  തോമസ്  ജോസഫ്,  കുര്യന്‍ പള്ളിയാങ്കല്‍,  ജോര്‍ജുകുട്ടി പൊട്ടന്‍ചിറ,  റോയ് എണ്ണച്ചേരില്‍,  ബേസില്‍ വര്‍ഗീസ്,  മാത്യു പുത്തന്‍വീട്ടില്‍,  തുടങ്ങിയവര്‍  തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറി.

ഇടവകയില്‍ നിന്നുള്ള ധാരാളം അംഗങ്ങള്‍ കോണ്‍ഫറന്‍സിനായി രജിസ്റ്റര്‍ ചെയ്തും റാഫിള്‍ ടിക്കറ്റുകള്‍  വാങ്ങിയും, സുവനീറില്‍ പരസ്യങ്ങളും ആശംസകളും നല്‍കിയും ഉദാരമായി സഹകരിച്ചു.  ഇടവക ട്രസ്റ്റി ബാബു ജോര്‍ജ്  കിക്കോഫിന്  ചുക്കാന്‍ പിടിച്ചു. ഇടവക സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ നേതൃത്വം നല്‍കിയ  ഭാരവാഹികള്‍ക്കു അദ്ദേഹം നന്ദി അറിയിച്ചു.

സ്പോണ്‍സര്‍ഷിപ്പ്, രജിസ്ട്രേഷന്‍, പരസ്യങ്ങള്‍, ആശംസകള്‍ എന്നിവയിലൂടെ ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും ഇടവകാംഗങ്ങള്‍ക്കും  കോണ്‍ഫ്രന്‍സ് ടീമിന്റെ പേരില്‍ സെക്രട്ടറി ചെറിയാന്‍ പെരുമാള്‍ നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചു.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് 2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ”ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം  സെഷനുകള്‍ ഉണ്ടായിരിക്കും. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടക്കുന്ന എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമില്‍ ഇടവകകള്‍ക്ക്  പങ്കെടുക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Registration link: http://tinyurl.com/FYC2024 

Print Friendly, PDF & Email

Leave a Comment

More News