വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃ പരിശീലനം

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച നേതൃപരിശീലനം സംസ്ഥാന സെക്രട്ടറി റുക്‌സാന ഇർഷാദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

തിരൂർ: പൊതുസമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കും പ്രയാസങ്ങൾക്കും അറുതി വരുത്തുന്നതിന് സ്ത്രീകൾ സ്വത്വബോധമുള്ളവരായി മാറണമെന്നും വനിതാ കൂട്ടായ്മകൾ അതിനു വേണ്ടി പ്രവർത്തിക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റുക്‌സാന ഇർഷാദ്. വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച നേതൃപരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

അഡ്വ. ഷഹീർ കോട്ട് (സമരം, ഇടപെടൽ), സുഭദ്ര വണ്ടൂർ (മീഡിയ, പബ്ലിക് റിലേഷൻ), ജസീല കെ.പി. (സോഷ്യൽ മീഡിയ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്‌റാഹിംകുട്ടി മംഗലം ആശംസാ പ്രസംഗം നടത്തി. വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും ജില്ലാ സെക്രട്ടറി സലീന അന്നാര സമാപന പ്രഭാഷണവും നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഹസീന വഹാബ് അദ്ധ്യക്ഷയായിരുന്നു.

Leave a Comment

More News