ലോക്‌സഭാ തെരഞ്ഞെടുപ്പ്: എസ്പി-കോൺഗ്രസ് സഖ്യം തകർന്നു; എഐഎംഐഎം യുപിയിൽ 7 സീറ്റുകളിൽ മത്സരിക്കും

ലഖ്‌നൗ: കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സഖ്യത്തിന് തിരിച്ചടിയായി ഉത്തർപ്രദേശിൽ ഏഴ് ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാൻ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) തീരുമാനിച്ചു.

ഫിറോസാബാദ്, ബദൗൺ, മൊറാദാബാദ്, സംഭാൽ, അംരോഹ, മീററ്റ്, അസംഗഡ് എന്നീ ഏഴ് സീറ്റുകളിലാണ് എഐഎംഐഎം മത്സരിക്കാനൊരുങ്ങുന്നത്.

മുതിർന്ന എസ്പി നേതാവ് പ്രൊഫ രാം ഗോപാൽ യാദവിൻ്റെ മകൻ അക്ഷയ് യാദവ് ഫിറോസാബാദ് സീറ്റിലും ബദൗൺ സീറ്റിൽ ശിവ്പാൽ യാദവും മത്സരിക്കും. അസംഗഢിൽ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെ മത്സരിച്ചേക്കും.

എഐഎംഐഎം ഉത്തർപ്രദേശ് പ്രസിഡൻ്റ് ഷൗക്കത്ത് അലി 2024ൽ 20 ലോക്‌സഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദ്ദേശം അയച്ചിരുന്നുവെങ്കിലും ഈ സീറ്റുകൾ മാത്രമാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Print Friendly, PDF & Email

Leave a Comment

More News