രാശിഫലം (മാര്‍ച്ച് 01 വെള്ളി 2024)

ചിങ്ങം: നിങ്ങളുടെ ചിലവുകള്‍ അശ്രദ്ധമായ മനോഭാവം മൂലം വര്‍ധിക്കാനിടയുണ്ട്. നിങ്ങള്‍ ചിലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നുപോകും. ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക.

കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങള്‍ നേടിയെടുക്കും.

തുലാം: നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗല്‍ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങള്‍ക്ക് ഓഫീസില്‍ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കില്‍ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാന്‍ പോകുന്ന ഒരു വര്‍ധനവിലൂടെയുമാണ്.

വൃശ്ചികം: നിങ്ങൾക്ക് ഒരു ഗ്രൂപ്പ് നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും. ഒരു ശക്തമായ വ്യക്തിത്വം എന്ന നിലയിൽ ഒരുപക്ഷെ നിങ്ങൾ കാറ്റത്ത് കപ്പലോടിക്കാൻ കഴിയുന്ന ആളാണെന്ന് തെളിയിക്കാൻ പോകുകയാണ്‌.

ധനു: നിങ്ങളെ സംബന്ധിച്ച്, പ്രവൃത്തികൾ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും എന്നുള്ളതിന് ഇന്നത്തെക്കാള്‍ തെളിയിക്കാന്‍ കഴിയുന്ന ഒരു ദിവസമുണ്ടാകില്ല. നിങ്ങളുടെ പ്രവൃത്തികൾ സംസാരിക്കട്ടെ. നിങ്ങള്‍ ദിവസത്തിന്‍റെ അവസാനപാദത്തില്‍ വ്യക്തിത്വ വികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും.

മകരം: നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി ഒരു പ്രധാനപ്പെട്ട പദ്ധതി അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത. കൂടാതെ ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും ഹോബിയോ, താല്‍പ്പര്യമോ ഉണ്ടെങ്കില്‍ നിങ്ങളുടെ തിരക്കുള്ള പരിപാടികള്‍ക്കിടയില്‍ അതിനും കൂടി ഇന്ന് സമയം കണ്ടെത്തു.

കുംഭം: നിങ്ങളുടെ ജോലിഭാരം ഇന്ന് നിങ്ങളുടെ നടുവൊടിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത നിങ്ങളുടെ കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമര്‍പ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തിയെ വര്‍ധിപ്പിക്കുകയും ചെയ്യും.

മീനം: നിങ്ങള്‍ നിങ്ങളുടെ കഴിഞ്ഞകാല പ്രകടനങ്ങളെ കുറിച്ച് കുറേ കാലമായി ചിന്തിക്കുന്നുവെങ്കില്‍, അത് മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കാന്‍ സാധിക്കുന്ന ഒരു ദിവസമാകും ഇന്ന്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ കടത്തിവെട്ടാന്‍ ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും.

മേടം: നിങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഇന്നത്തെ ദിവസം നിങ്ങൾ പരോപകാരിയായി മറ്റുള്ളവരെ സഹായിക്കാൻ ആയിരിക്കും കൂടുതൽ ഇഷ്‌ടപ്പെടുക. മറ്റുള്ളവർക്ക് ഇത് മണ്ടത്തരം ആണെന്ന് തോന്നുമെങ്കിലും നിങ്ങളെ സംബന്ധിച്ച് ഇത് നിങ്ങൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നതായിരിക്കും. ഇത് നിങ്ങൾക്ക് മനസമാധാനം തരുന്നതിനും കാരണമാകും. ഒപ്പം നിങ്ങൾക്ക് ഒരുപാട് ആശ്വാസം തരുന്നതിനും കാരണമാകും. ഇന്നത്തെ സന്തുഷ്‌ടമായ മാനസികാവസ്ഥയിൽ നിന്ന് ഒരുപാട് നല്ല ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതുമായിരിക്കും.

ഇടവം: നിങ്ങൾ ആശയവിനിമയരംഗത്തോ പൊതുപ്രഭാഷണരംഗത്തോ നിപുണനാണെങ്കിൽ നിങ്ങളുടെ പ്രേക്ഷകരെ അതിശയിപ്പിക്കുംവിധം അത്ഭുതകരമായ പ്രകടനം കാഴ്‌ചവെക്കുന്നതിന്‌ നിങ്ങൾക്ക് സാധിക്കും. പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ പോലും നിങ്ങളുടെ വാക്‌ചാതുരി നിങ്ങളുടെ ശ്രോതാക്കളെ അമ്പരപ്പിക്കുന്നതായിരിക്കും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും നിങ്ങളുടെ ഈ കഴിവ് നിങ്ങളെ സഹായിക്കുന്നതായിരിക്കും.

മിഥുനം: ശ്രദ്ധയോടെ മത്രം കാര്യങ്ങള്‍ ചെയ്യുക. വൈകാരികമായി ഒരു കാര്യത്തിലും ഇടപെടാൻ ശ്രമിക്കരുത്. ജലാശയങ്ങളില്‍ നിന്നും അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യത. അതുകൊണ്ട് അവയില്‍ നിന്നും പരമാവധി അകന്ന് നില്‍ക്കാൻ ശ്രമിക്കുക.

കര്‍ക്കടകം: കഠിനാധ്വാനം ചെയ്‌തുണ്ടാക്കിയ നിങ്ങളുടെ പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ജാഗരൂകരായിരിക്കും. ഇന്നും നിങ്ങൾക്ക് പണം സംഭരിക്കാൻ കഴിയും. അതിനുപുറമേ, നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ബാധ്യതയുണ്ടാകാം. നിങ്ങളുടെ പ്രവൃത്തിയുടെ സ്വഭാവത്തിൽ അല്ലെങ്കിൽ സാദ്ധ്യതകളിൽ (അല്ലെങ്കിൽ രണ്ടിലും) ചില മാറ്റങ്ങൾക്ക്‌ കൂടുതൽ സാധ്യതയുണ്ട്.

Leave a Comment

More News