മാർത്തോമാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ പാരിഷ് മിഷൻ കോൺഫ്രൻസ് മാർച്ച് 8 മുതൽ ഡാളസ്സിൽ

ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ പതിനൊന്നാമത് പാരിഷ് മിഷൻ സേവികാ സംഘം സീനിയർ സിറ്റിസൺ സംയുക്ത കോൺഫറൻസ് മാർച്ച് 8,9 തീയതികളിൽ ഡാളസ്സിൽ വെച്ച് സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 വരെ നടക്കുന്ന സമ്മേളനത്തിന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(ഫാർമേഴ്‌സ് ബ്രാഞ്ച് ) ആതിഥേയത്വം വഹിക്കുന്നു.

Theme of conference :Church On Mission Everywhere (mathew 28:20)

സ്തുതിയും ആരാധനയും, ബൈബിൾ പഠനങ്ങൾ,പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ, സാക്ഷ്യം,ഗ്രൂപ്പ് ചർച്ച,മധ്യസ്ഥ പ്രാർത്ഥന എന്നിവ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോൺഫറൻസ് കമ്മിറ്റി പ്രസിഡൻ്റ് റവ അലക്‌സ് യോഹന്നാൻ,അസി. വികാരി റവ എബ്രഹാം തോമസ് ,ജനറൽ കൺവീനർ & പ്രോഗ്രാം ശ്രീ സാം അലക്സ്,ഈശോ മാ ളിയേക്കൽ ,പ്രൊഫ:സോമൻ വി ജോർജ് ,ശ്രീ ചാക്കോ ജോൺസൺ,ജോജി ജോർജ്,ശ്രീ ബാബു സി മാത്യു,ശ്രീ ജോർജ് വർഗീസ്,ശ്രീമതി സാറാ ജോസഫ്,ശ്രീമതി മറിയാമ്മ ഡാനിയേൽ ,ഇടവക കമ്മിറ്റി അംഗങ്ങളായ വർഗീസ് മാത്യു (വൈസ് പ്രസിഡൻ്റ്) ശ്രീമതി ഷിജി ടോം (സെക്രട്ടറി)ശ്രീ. ചെറിയാൻ അലക്സാണ്ടർ (ട്രസ്റ്റി)ശ്രീ. തോമസ് വർഗീസ് (ട്രസ്റ്റി-അക്കൗണ്ട്സ്),സാം അലക്‌സ് (ലേ ലീഡർ- മലയാളം)സെൽവിൻ സ്റ്റാൻലി (ലേ ലീഡർ – ഇംഗ്ലീഷ്) എന്നിവരും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾ www.mtcfb.org/swconference ലഭ്യമാണ്.

Print Friendly, PDF & Email

Leave a Comment