ഒട്ടകങ്ങളെ ഉടമ മൊഹമ്മദ് അനസിന് വിട്ടുനൽകണമെന്ന് അലഹബാദ് ഹൈക്കോടതി

പ്രതിനിധി ചിത്രം

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ മൊഹമ്മദ് അനസിന്റെ 28 ഒട്ടകങ്ങളെ അദ്ദേഹത്തിന് വിട്ടു നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി പോലീസിനും ഭരണകൂടത്തിനും ഉത്തരവിട്ടു. കേസിൽ അടുത്ത വാദം കേൾക്കുന്നത് മാർച്ച് 18ന് കോടതി നിശ്ചയിച്ചു.

2019-ൽ മൊഹമ്മദ് അനസിൽ നിന്ന് ലോക്കൽ പോലീസ് പിടികൂടിയ 28 ഒട്ടകങ്ങളെയാണ് ജില്ലാ പോലീസ് ഇപ്പോൾ തിരയുന്നത്.

2019-ൽ പിടികൂടിയ ശേഷം, മൃഗങ്ങളെ പരിപാലിക്കുന്ന ഒരു സംഘടനയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വിക്രാന്ത് വാറ്റ്സിന് ഒട്ടകങ്ങളെ കൈമാറിയിരുന്നു.

2019 ഓഗസ്റ്റിൽ രാജസ്ഥാനിൽ നിന്ന് മീററ്റിലെ ലിസാരി ഗേറ്റിലേക്കും കോട്വാലി പ്രദേശങ്ങളിലേക്കും ബക്രീദിന് ബലിയർപ്പിക്കാൻ ഒട്ടകങ്ങളെ കൂട്ടത്തോടെ കൊണ്ടുവന്നിരുന്നു. ബലിതർപ്പണ നിരോധനമുണ്ടെന്ന് പറഞ്ഞാണ് പോലീസ് ഇവയെ പിടികൂടിയതെന്നാണ് സൂചന.

തുടർന്ന് ഉടമ മൊഹമ്മദ് അനസ് മീററ്റിലെ സിറ്റി മജിസ്‌ട്രേറ്റിൻ്റെ ഓഫീസിൽ പരാതി നൽകി, ഒന്നുകിൽ മൃഗങ്ങളെ തനിക്ക് കൈമാറണമെന്നും അല്ലെങ്കിൽ അവയെ വാങ്ങിയതിന്റെ ചിലവ് തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.

കോടതി അനസിന് അനുകൂലമായി വിധിക്കുകയും ഒട്ടകങ്ങളെ അദ്ദേഹത്തിന് കൈമാറാൻ അന്നത്തെ സിറ്റി മജിസ്‌ട്രേറ്റിനോട് നിർദേശിക്കുകയും ചെയ്തു. ഒട്ടകത്തെ കിട്ടാതായതോടെയാണ് അനസ് ഹൈക്കോടതിയെ സമീപിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News