ഫോമ അന്തർദേശീയ കൺവൻഷൻ: രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു; വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി

ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് അന്തർദേശീയ കൺവൻഷന്റെ ഭാഗമായുള്ള രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം തന്നെ കൺവെൻഷന്റെ ഭാഗമായുള്ള വെബ്‌സൈറ്റും പ്രവർത്തനസജ്ജമായതായും ഭാരവാഹികൾ വ്യക്തമാക്കി.

സജൻ മൂലപ്ലാക്കൽ ചെയർമാൻ മംക മലയാളി അസോസിയേഷൻ ഒഫ് നോർത്തേൺ കാലിഫോർണിയ, കുര്യാക്കോസ് വർഗീസ് ഡബ്യുള്യു എം. എ, ഷീജ അജിത്ത് ഫ്‌ളോറിഡ, രാജേഷ് കുട്ടി മിഷിഗൺ, ലിജോ ജോർജ്   പെൻസിൽവാനിയ ഫിലാഡൽഫിയ എന്നിവരാണ് രജിസ്‌ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നത്.

ഓഗസ്റ്റ് 8  മുതൽ 11  വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ‘ഓൾ ഇൻക്ലൂസീവ്’ ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവെൻഷൻ നടത്തുന്നത്. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ നിലയിൽ കൂട്ടായ്മയുടെ തിളക്കത്തിൽ കൺവെൻഷൻ നടത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News