മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം: കവിതകള്‍ അയക്കേണ്ട അവസാന തിയ്യതി 2024 മാർച്ച്‌ 10

ഡാളസ് : അമേരിക്കയിൽ മലയാള ഭാഷ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ പ്രോൽസാഹിപ്പിക്കുവാനായി ഡാലസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെ എൽ എസ്സ്) ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ.മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം വാർഷിക അവാർഡ്‌ നൽകപ്പെടുന്ന കവിതാ പുരസ്കാരത്തിനു കവിതകൾ അയയ്ക്കാനുള്ള തീയതി മാർച്ച്‌ 10 വരെ നീട്ടിയിരിക്കുന്നു.

മനയിൽ ചിറ്റാർ കുടുംബമാണ്‌ ഈ വിശിഷ്ട അവാർഡ്‌ സ്പൊൺസർ ചെയ്യുന്നത്‌. വിജയിയ്ക്കു ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും ഏപ്രിൽ മാസത്തിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.

രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട് . മലയാളപദ്യ- ഗദ്യകവിതകൾ ആണു പരിഗണിക്കപ്പെടുന്നത്‌. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. കഴിഞ്ഞകാല മനയിൽപുരസ്കാര ജേതാക്കൾക്കോ KLS 2024-25 പ്രവർത്തകസമിതി അംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കുവാൻ അനുവദനീയമല്ല. അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക്‌ പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ ഈമെയിലിൽ പിഡീഎഫ് അറ്റാച്‌മെൻറായും കവിയുടെ ഫോട്ടോയും പേരും വിലാസവും ഇമെയിൽ മെസ്സേജായും അയയ്ക്കേണ്ടതാണ്‌. ഒരാളിൽ നിന്നു ഒരു കവിത മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.

സമർപ്പിക്കേണ്ടുന്ന അവസാന തീയതി മാർച്ച്‌ 10, 2024.

കൃതികൾ അയക്കേണ്ട വിലാസം: ഇമെയിൽ:klsdallas90@gmail.com

For more information : Shaju John (KLS President 2024-25) 469-274-6501, Haridas Thankappan (KLS Secretary 2024-25)
214-763-3079

Print Friendly, PDF & Email

Leave a Comment