രാശിഫലം (മാര്‍ച്ച് 03 ഞായര്‍ 2024)

ചിങ്ങം: ഇന്ന് മുഴുവന്‍ നിങ്ങള്‍ കര്‍മ്മനിരതനായിരിക്കും. കോര്‍പ്പറേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചിലതും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

കന്നി: കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുന്‍പന്തിയിലായിരിക്കും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പാര്‍ട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സത്‌കാരത്തിലോ പങ്കു കൊള്ളാന്‍ ശ്രമിക്കുക.

തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സാമര്‍ഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് നിങ്ങള്‍ തയ്യാറാകാതിരിക്കുന്നതാണ് നല്ലത്.

വൃശ്ചികം: നിങ്ങള്‍ക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസം അതില്‍ നിന്നും വിഭിന്നമല്ല. കാരണം, നിങ്ങള്‍ ഇന്നത്തെ ദിവസം പ്ലാന്‍ ചെയ്യുമ്പോഴും ഇതിനു തന്നെയായിരിക്കും മുന്‍തൂക്കം നല്‍കുന്നത്. നിങ്ങളുടെ അതിര്‍ത്തികള്‍ നിങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് അതില്‍ കുഴപ്പമൊന്നുമില്ല.

ധനു: നിങ്ങളിന്ന് തികച്ചും ഒരു സംതുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കുന്ന ആളെന്ന നിലയില്‍ നിങ്ങള്‍ വീടിനുവേണ്ടി കൂടുതല്‍ സമയം കണ്ടെത്തുന്നതിലും, വീട്ടുകാര്യങ്ങള്‍ ചെയ്യുന്ന ഉത്തരവാദിത്തത്തിനുവേണ്ടിയും തുല്യമായി സമയം ചിലവഴിക്കും. ജോലിയുടെ കാര്യത്തില്‍, നിങ്ങള്‍ക്കിന്ന് വളരെ സമാധാനമാണ്. പ്രകൃതിയുടെ നൈര്‍മല്യം വൈകുന്നേരം നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.

മകരം: ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാധ്വാനസ്വഭാവം നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കും. നിങ്ങള്‍ക്ക് വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, ഇന്ന് അത് താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കും.

കുംഭം: പണം സംബന്ധമായ പ്രശ്‌നങ്ങളായിക്കോട്ടെ, നിങ്ങളുടെ ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ, സാമ്പത്തിക കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ അലട്ടുന്ന കാര്യം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ക്ക് നല്ല ഒരു സമയം ചെലവിടാന്‍ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാര്‍ഥ മൂല്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ല. എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ അത് മനസിലാക്കും, നിങ്ങള്‍ പരസ്‌പരം എത്രമാത്രം പ്രധാനപ്പെട്ടവരാണെന്ന്.

മീനം: ഇന്ന് നിങ്ങള്‍ നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങള്‍ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ വല്ലാതെ ആഗ്രഹിക്കും. നിങ്ങള്‍ നന്നായി സംസാരിക്കുകയും, ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഇന്ന് വളരെ പ്രഗത്‌ഭരായവരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.

മേടം: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ അല്‍പം ആവേശമുണ്ടാകട്ടെ. നിങ്ങളുടെ വാക്കിങ് ഷൂസ് ധരിച്ച് അജ്ഞാതമായ ഒരു ലക്ഷ്യത്തിനെ അന്വേഷിച്ച് നടക്കൂ. നിങ്ങള്‍ തിരക്കില്‍ തന്നെ ആയിരിക്കുമെങ്കിലും, അത് അധികമാകാതെ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളായിരിക്കും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു.

ഇടവം: ഇന്ന് നിങ്ങള്‍ ഒരു പക്ഷേ നിങ്ങളെ പ്രകോപിപ്പിക്കാനും നിങ്ങളുടെ സിരകളെ തിളപ്പിക്കുവാനും ശ്രമിക്കുന്ന ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവത്തിനെതിരായി പകരം വീട്ടാനൊന്നും നില്‍ക്കരുത്. ശാന്തനായും, ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുക.

മിഥുനം: ഏറ്റെടുത്ത പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങൾ ബോസ്‌ ഇന്ന് നിങ്ങളെ ഏൽപ്പിക്കും. നിങ്ങളുടെ പകൽ സമയം ദുരിതം നിറഞ്ഞതായിരിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനം നിങ്ങളുടെ ജോലി ആർപ്പുവിളിയോടും ഉജ്ജ്വലവിജയത്തോടും കൂടിയതായിരിക്കും. ടെന്‍ററുകളുടെ ലേലം വിളി കുറച്ച്‌ ദിവസത്തേക്ക്‌ വൈകിപ്പിക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾ വളരെ സ്ഫോടനാതമകമായ അവസ്ഥയിലായിരിക്കും. തെറ്റായ ധാരണകളും വികാരങ്ങളും മാറ്റാനും നിങ്ങളുടെ കൈയ്യിലുള്ളവയുടെ ചുമതലകൾ ഏറ്റെടുക്കാനും അത്‌ നിങ്ങളെ സഹായിക്കും. കൂടാതെ കെണിയിൽ വീണ് സമയം പാഴാക്കാതെ ജോലി ചെയ്യുക.

Print Friendly, PDF & Email

Leave a Comment

More News