പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ പ്രതിക്ക് പതിനെട്ടു വര്‍ഷം ജയില്‍ ശിക്ഷയും പിഴയും വിധിച്ചു

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസിൽ പ്രതിക്ക് കോടതി 18 വര്‍ഷം തടവും 2,11,500 രൂപ പിഴയും വിധിച്ചു. കുറുമ്പിലാവ് ചിറക്കൽ പേരോത്ത് അരുണേഷി (25) നെയാണ് പോക്സോ കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. തൃശൂർ അതിവേഗ പോക്‌സോ കോടതിയാണ് വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷവും രണ്ട് മാസവും അധിക തടവ് അനുഭവിക്കണം.

പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്നാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകര്‍ത്തി. ഇതിന് ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പീഡനം അസഹനീയമായപ്പോൾ പെൺകുട്ടി എതിർത്തു. ഇതോടെ സ്‌കൂളിൽ നിന്ന് മടങ്ങി വരുന്ന പെൺകുട്ടിയെ ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്തിക്കാട് ഐ.എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Print Friendly, PDF & Email

Leave a Comment

More News