ഗാസയിലെ കുട്ടികൾ പട്ടിണിയെ അതിജീവിക്കില്ല: ലോകാരോഗ്യ സംഘടനാ മേധാവി

നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീൻ കുട്ടികൾ ഗാസയിലെ ദേർ അൽ ബലാഹിലുള്ള അൽ അഖ്സ ഹോസ്പിറ്റലിൽ നിലത്തിരിക്കുന്നു (ഫോട്ടോ കടപ്പാട്: WAM)

ഗാസയിലെ ഉപരോധിക്കപ്പെട്ട ഫലസ്തീൻ എൻക്ലേവിലെ കുട്ടികൾക്ക് അവിടെ പട്ടിണിയെ അതിജീവിക്കാൻ കഴിഞ്ഞേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച പ്രസ്താവിച്ചു. “ബോംബാക്രമണത്തെ അതിജീവിച്ച കുട്ടികൾക്ക്, പക്ഷേ ഒരു ക്ഷാമത്തെ അതിജീവിക്കാൻ കഴിഞ്ഞെന്നു വരില്ല,” അദ്ദേഹം എക്‌സിൽ എഴുതി.

ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കാനും അവിടെ വെടിനിർത്തൽ പ്രഖ്യാപിക്കാനും അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ 30,700-ലധികം ഫലസ്തീനികൾ കൂട്ട നാശത്തിനും അവശ്യസാധനങ്ങളുടെ ക്ഷാമത്തിനും ഇടയിൽ കൊല്ലപ്പെടുകയും 72,156 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേൽ ഗാസ മുനമ്പിൽ ഉപരോധം ഏർപ്പെടുത്തുകയും, അതിൻ്റെ ജനസംഖ്യയെ, പ്രത്യേകിച്ച് വടക്കൻ ഗാസയിലെ നിവാസികളെ, പട്ടിണിയുടെ വക്കിലെത്തിക്കുകയും ചെയ്തു.

ഇസ്രായേൽ യുദ്ധം ഗാസയിലെ ജനസംഖ്യയുടെ 85 ശതമാനം ആളുകളെയും ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിനിടയിൽ ആഭ്യന്തര കുടിയൊഴിപ്പിക്കലിലേക്ക് തള്ളിവിട്ടു. അതേസമയം, എൻക്ലേവിൻ്റെ അടിസ്ഥാന സൗകര്യങ്ങളുടെ 60 ശതമാനവും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തതായി യുഎൻ പറയുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിന്റെ വംശഹത്യ ആരോപിക്കപ്പെടുകയും, ജനുവരിയിലെ ഒരു ഇടക്കാല വിധി ടെൽ അവീവിനോട് വംശഹത്യ അവസാനിപ്പിക്കാനും ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുമെന്ന് ഉറപ്പുനൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും ഉത്തരവിടുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News