സർദാരി ആയിരിക്കും ഞങ്ങളുടെ സംയുക്ത പ്രസിഡൻ്റ് സ്ഥാനാർത്ഥി: ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ആസിഫ് അലി സർദാരി തങ്ങളുടെ സംയുക്ത പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരിക്കുമെന്നും, രാജ്യത്തിൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ സഖ്യകക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ഇസ്‌ലാമാബാദിലെ പിഎം ഹൗസിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. സഖ്യകക്ഷികളുടെ തലവന്മാരും നേതാക്കളും സെനറ്റർമാരും അത്താഴ വിരുന്നിൽ പങ്കെടുത്തു.

രാജ്യത്തിൻ്റെ തകർന്ന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആസിഫ് അലി സർദാരിക്ക് എല്ലാ സഖ്യകക്ഷികളും വോട്ട് ചെയ്യുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

നികുതി വരുമാനം വർധിപ്പിക്കുന്നതിലൂടെ നേരിടാൻ കഴിയുന്ന വെല്ലുവിളികൾ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ദൈവാനുഗ്രഹമുണ്ടെങ്കില്‍ മാർച്ച് 9 ന് ആസിഫ് അലി സർദാരി പാക്കിസ്താന്‍ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടും, പൊതു ജനവിധി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസിഫ് അലി സർദാരി തൻ്റെ അധികാരം പാർലമെൻ്റിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പാകിസ്ഥാൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ രണ്ടു തവണ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡൻ്റായിരിക്കുമെന്നും ചടങ്ങിൽ സംസാരിച്ച പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു. രാജ്യത്തിൻ്റെ പ്രസിഡൻ്റെന്ന നിലയിൽ സർദാരി ഫെഡറേഷനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Print Friendly, PDF & Email

Leave a Comment

More News