പാക്കിസ്താന്റെ 14-ാമത് പ്രസിഡൻ്റായി ആസിഫ് സർദാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇസ്ലാമാബാദ്: പാക്കിസ്താന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 14-ാമത് പ്രസിഡൻ്റായി പീപ്പിൾസ് പാർട്ടി കോ-ചെയർമാൻ ആസിഫ് അലി സർദാരി ഇന്ന് (ഞായർ) സത്യപ്രതിജ്ഞ ചെയ്യും.

വൈകിട്ട് നാലിന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പാക്കിസ്താന്‍ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസ ആസിഫ് സർദാരിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കരസേനാ മേധാവി (സിഒഎഎസ്) ജനറൽ അസിം മുനീർ, പിഎംഎൽ-എൻ സുപ്രിമോ നവാസ് ഷെരീഫ്, ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ, സായുധ സേനാ മേധാവികൾ, എല്ലാ പ്രവിശ്യകളിലെയും മുഖ്യമന്ത്രിമാർ, ഗവർണർമാർ, അസംബ്ലി അംഗങ്ങൾ , അംബാസഡർമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ശനിയാഴ്ച 411 വോട്ടുകൾ നേടിയാണ് ആസിഫ് സർദാരി രണ്ടാം തവണയും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2008ലും അദ്ദേഹം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment

More News