ഇറ്റാലിയൻ നാവികസേന ചെങ്കടലിൽ 2 ഡ്രോണുകൾ വെടിവെച്ചിട്ടു

ഖത്തര്‍: ചെങ്കടലിൽ യൂറോപ്യൻ യൂണിയൻ്റെ നാവിക ദൗത്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ഇറ്റാലിയൻ സൈനിക കപ്പൽ രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറ്റലിയുടെ ഡിഫൻസ് സ്റ്റാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റാലിയൻ നാവികസേനയുടെ “കായോ ഡുലിയോ” ഡിസ്ട്രോയർ സ്വയം പ്രതിരോധത്തിനായാണ് ഡ്രോണുകള്‍ വെടിവെച്ചിട്ടതെന്ന് കൂടുതല്‍ വിശദീകരിക്കാതെ പ്രസ്താവനയില്‍ പറഞ്ഞു. ഈ മാസമാദ്യം ഇതേ കപ്പൽ മറ്റൊരു ഡ്രോൺ വെടിവെച്ചിട്ടിരുന്നു.

ഗാസയിലെ അധിനിവേശ രാഷ്ട്രത്തിൻ്റെ യുദ്ധത്തിനെതിരായ പ്രതികാരമായി ഇസ്രായേൽ-ബന്ധിത കപ്പലുകളെ ലക്ഷ്യം വച്ചുള്ള യെമനിലെ ഹൂത്തികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രധാന സമുദ്ര വ്യാപാര പാതയെ സംരക്ഷിക്കാൻ സഹായിക്കുന്നതിനായി ഫെബ്രുവരിയിലാണ് ആസ്പൈഡ്സ് എന്ന് വിളിക്കപ്പെടുന്ന ചെങ്കടലിൽ യൂറോപ്യൻ യൂണിയൻ്റെ ദൗത്യം ആരംഭിച്ചത്. പുരാതന ഗ്രീക്കിൽ “സംരക്ഷകൻ” എന്നർത്ഥം വരുന്ന ആസ്‌പൈഡ്‌സിൻ്റെ കമാൻഡിൽ അഡ്മിറലിനെ ഇറ്റലി നൽകിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News