ഒറ്റത്തവണ നടപടിയെന്ന നിലയിൽ കേരളത്തിന് സാമ്പത്തിക ഭദ്രത നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാർച്ച് 31 ന് മുമ്പ് കേരളത്തിൻ്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയില്‍ ഒരു “പ്രത്യേക കേസ്” എന്ന പരിഗണന കൊടുത്ത് ഒറ്റത്തവണ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു .

സംസ്ഥാനത്തിനുള്ള സാമ്പത്തിക സഹായത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട് അടുത്ത സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിന് ഇത് നികത്താമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

“ബെയിൽ ഔട്ട് പാക്കേജ് അസാധ്യമാണ്” എന്ന് പറഞ്ഞ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമനും, “ചെയ്യാവുന്നതൊക്കെയും ” കേന്ദ്രം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും കൂടാതെ ഏപ്രിൽ ഒന്നിന് 5,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതിയോട് വ്യക്തമാക്കി.

“ഞങ്ങൾ വിദഗ്ധരല്ല. ഞങ്ങൾക്ക് നിങ്ങളോട് ഒരു പോംവഴി പറഞ്ഞുതരാനും കഴിയില്ല. ഒരുപക്ഷേ നിങ്ങളുടെ വിദഗ്‌ദ്ധർക്ക് കഴിയും… എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കാൻ നിങ്ങളുടെ വിദഗ്ധരോട് പറയാമോ ? അടുത്ത സാമ്പത്തിക വർഷത്തിൽ കൂടുതൽ കർശനമായ നിബന്ധനകൾക്ക് വിധേയമായി മാർച്ച് 31-ന് മുമ്പ് മാനദണ്ഡങ്ങളിൽ ഇളവ് നൽകാനും ഒറ്റത്തവണ പാക്കേജ് നൽകാനും എന്തെങ്കിലും വഴിയുണ്ടോ എന്ന് ശ്രമിക്കുക” കോടതി പറഞ്ഞു.

“വ്യത്യസ്‌ത സംസ്ഥാനങ്ങളുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് 14 അവസരങ്ങളിൽ, ഞങ്ങൾ പിന്തുടർന്ന് വരുന്ന നയം അനുസരിച്ച് ഇത്തരത്തിൽ കേരളത്തിനായി മാത്രം ഒരു പ്രേത്യേക പാക്കേജും നൽകാൻ കഴിയില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഇത് ഒരു സംസ്ഥാനത്തിന് അനുവദിച്ചാൽ, എല്ലാവർക്കും വേണ്ടി അത് ചെയ്യേണ്ടിവരും…കേരളത്തെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഇതിനകം തന്നെ ഞങ്ങളുടെ പരമാവധി ചെയ്തിട്ടുണ്ട്, ”എഎസ്ജി വ്യക്തമാക്കി.

ഇതിൽ കേന്ദ്രം മനസ്സ് വയ്ക്കാതിരിക്കുകയോ അങ്ങനെ ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഒരു സാഹചര്യം ഇല്ലെന്നും എജി കൂട്ടിച്ചേർത്തു.

തുടർന്ന് മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൻ്റെ ഇത്തരത്തിലുള്ള ഒരു അഭ്യർത്ഥന ഉൾപ്പെടെ എല്ലാ സാമഗ്രികളും കോടതിക്ക് മുമ്പാകെ സമർപ്പിക്കുമെന്ന് എ എസ് ജി പറഞ്ഞു. ബെയ്‌ലൗട്ട് പാക്കേജിനായുള്ള അവരുടെ അഭ്യർത്ഥന ബജറ്റ് പാക്കേജിൻ്റെ 100%-ലധികമാണ്… പൊരുത്തക്കേട് വളരെ വലുതാണ്. മറ്റ് പല സംസ്ഥാനങ്ങൾക്കും സമാനമായ അഭ്യർത്ഥനകൾ ഞങ്ങൾ നിരസിച്ചിട്ടുണ്ടെന്ന് കഴിയും, ഞങ്ങൾ ഒരു പ്രേത്യേക സംസ്ഥാനത്തിനും സംസ്ഥാനത്തിന് എതിരല്ല, എന്നാൽ സാമ്പത്തിക ധൂർത്ത് അനുവദിക്കാൻ കഴിയില്ല, വെങ്കിട്ടരാമൻ പറഞ്ഞു.

നിലവിലെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിന് മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമ്പോൾ തന്നെ സാമ്പത്തിക കാര്യങ്ങളിൽ വിവേകം പാലിക്കണമെന്ന് കോടതി കേരള സർക്കാരിനെ ഉപദേശിക്കുകയും ചെയ്തു

Print Friendly, PDF & Email

Leave a Comment

More News