ഡബ്ല്യു.എം.സി അമേരിക്ക റീജിയൻ ഇന്റർനാഷണൽ വനിതാ ദിനാഘോഷം മാർച്ച് 16 ശനിയാഴ്ച

ഡബ്ല്യു.എം.സി അമേരിക്ക റീജിയൻ ഇന്റർനാഷണൽ വനിതാ ദിനാഘോഷം “ജ്വാലാ മുഖി” മാർച്ച് 16-ആം ശനിയാഴ്ച രാവിലെ 10:30 നു സൂം പ്ലാറ്റഫോമിൽ കൂടി സംഘടിപ്പിച്ചിരിക്കുന്നു

“ഉൾപെടുത്തലിന്റെ പ്രചോദനം” എന്ന ഈ വർഷത്തെ ഇന്റർനാഷണൽ വനിതാ ദിനാഘോഷത്തിന്റെ ചിന്താവിഷയം കേന്ദ്രീകരിച്ചു, സമൂഹത്തിലെ എല്ലാ തലങ്ങളിലേയും വനിതകളുടെ ശാക്തീകരണവും, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ട വനിതകളെ കൂടി ഉൾപ്പെടുത്തി , അവരേയും അംഗീകരിച്ചു നടപ്പിലാക്കുന്ന കർമ്മപദ്ധതികളാണ് ഈ വർഷം വനിതാ ദിനത്തിൽ WMC അമേരിക്ക റീജിയൻ വനിതാ ഫോറം ലക്ഷ്യമിടുന്നത്

അമേരിക്ക റീജിയൻ വനിതാ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കുന്നത് ഇന്ത്യയിലെ പ്രമുഖ നർത്തകിയും മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. നീന പ്രസാദാണ് .

പ്രശസ്ത സാമൂഹ്യപ്രവർത്തകയും സ്ത്രീകളുടെ പുനരധിവാസത്തിനായി അക്ഷീണം പരിശ്രമിക്കുന്ന അഡ്വ. ആശ ഉണ്ണിത്താൻ പരിപാടിയിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കും . പ്രസിദ്ധ ഓൺകോളജിസ്റ് ഡോ. അജയ് ശശിധർ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകും . ചടങ്ങിൽ ഗസ്റ്റ് ഓഫ് ഓണർ പദവി അലങ്കരിച്ചു ആശംസകൾ നേരുന്നത് കൗണ്ടി ലെജിസ്ലേറ്റർ ഡോ ആനി പോൾ, പ്രശസ്ത പിന്നണി ഗായിക ഇന്ദുലേഖ വാരിയർ , കവയത്രി പ്രൊഫ. ലക്ഷ്മി ദാസ് എന്നിവരാണ്.

അഷിത ശ്രീജിത്ത് , സരൂപ അനിൽ എന്നിവർ പരിപാടിയിൽ എം സി കർത്തവ്യം നിർവഹിക്കും

പ്രശസ്ത സാഹിത്യകാരിയും മലയാളികളുടെ ഇടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു സ്ത്രീകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയക്നിക്കുന്ന മില്ലി ഫിലിപ്പാണ് ഈ വർഷം WMC അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നത്. അമേരിക്കൻ മലയാളികളുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന സ്വപ്നസാരംഗി എന്ന ചെറുകഥ സമാഹാരം മില്ലി ഫിലിപ്പിന്റെ സൃഷ്ടിയാണ് . ശ്രീകല നായർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കരോലിന ബ്ലെസ്സൺ, സോയ നായർ, അനിത പണിക്കർ, റെമി മാത്യൂസ്, ഡോ സിന്ധു സുരേഷ് , സരൂപ അനിൽ, സിനു നായർ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നു.

WMC അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശിനാട്, പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി സിജു ജോൺ , ട്രഷറർ തോമസ് ചെല്ലത്ത് , വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ, വി പി ഓർഗനൈസഷൻ ഡെവലെപ്മെൻറ് ഡോ റെയ്ന റോക്ക്, മീഡിയ ചെയർ സന്തോഷ് എബ്രഹാം ,അഡ്വൈസറി ചെയർ ഹരി നമ്പൂതിരി എന്നിവരോടൊപ്പം ഡബ്ല്യുഎംസി അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് / ഫോറം കമ്മിറ്റി നേതാക്കൾ , അമേരിക്ക റീജിയൻ വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അറിയിച്ചു ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു

WMC ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ അമേരിക്ക റീജിയൻ വിപി ഡോ തങ്കം അരവിന്ദ്, ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ , ട്രഷറർ ഷാജി എം മാത്യു , ബിസിനസ് ഫോറം ചെയർ ജെയിംസ് കൂടൽ എന്നിവർ പ്രോഗ്രാമിന് വിജയാശംസകൾ അറിയിച്ചു

Print Friendly, PDF & Email

Leave a Comment

More News