ആണവായുധം ഉപയോഗിക്കുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല, അമേരിക്ക ബോധപൂര്‍‌വ്വം സാഹചര്യത്തെ ചൂഷണം ചെയ്യുകയാണ്: പുടിൻ

മോസ്‌കോ: ആണവായുധങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ അവ ഉപയോഗിക്കുമെന്ന ഭീഷണിയല്ലെന്നും, അമേരിക്ക ബോധപൂർവം സാഹചര്യത്തെ ചൂഷണം ചെയ്യാന്‍ തന്റെ പരാമർശങ്ങളെ ദുര്‍‌വ്യാഖ്യാനം ചെയ്യുകയാണെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഒരു സ്റ്റേറ്റ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആണവയുദ്ധത്തിന് റഷ്യ സാങ്കേതികമായി സജ്ജമാണെന്നും യുക്രെയിനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാൽ അത് സംഘർഷത്തിന്റെ വർദ്ധനയായി കണക്കാക്കുമെന്നും ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പുടിൻ പറഞ്ഞിരുന്നു.

വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറിയാണ് പുടിന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിവരിച്ചത്. “റഷ്യൻ നേതാവ് മോസ്കോയുടെ ആണവ സിദ്ധാന്തം പുനഃസ്ഥാപിക്കുകയാണെന്ന് വാഷിംഗ്ടൺ മനസ്സിലാക്കി, എന്നാൽ ഉക്രെയ്ൻ പോരാട്ടത്തിലുടനീളം റഷ്യ അശ്രദ്ധവും നിരുത്തരവാദപരവുമായ ആണവ ഭീഷണി ഉപയോഗിക്കുകയാണ്,” ജീന്‍ പിയറി പറഞ്ഞു.

റഷ്യയെ ആണവായുധങ്ങൾ ഉപയോഗിക്കാൻ സൈദ്ധാന്തികമായി നിർബന്ധിതരാകേണ്ടിവരുന്ന, ഇതിനകം അറിയപ്പെടുന്ന, സാഹചര്യങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു എന്ന് പുടിന്റെ ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പത്രപ്രവർത്തകൻ്റെ ചോദ്യങ്ങൾക്ക് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഉത്തരം നല്‍കി.

യുക്രെയിനിൽ തന്ത്രപരമായ ആണവായുധങ്ങൾ ഉപയോഗിക്കണമെന്ന ആശയം ഒരിക്കലും തൻ്റെ മനസ്സിൽ വന്നിട്ടില്ലെന്ന് പുടിൻ അതേ അഭിമുഖത്തിൽ പറഞ്ഞതും പെസ്കോവ് ശ്രദ്ധയിൽപ്പെടുത്തി.

വൈറ്റ് ഹൗസ് അഭിപ്രായങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പെസ്‌കോവ് പറഞ്ഞു: “അത് ബോധപൂർവ്വം സന്ദർഭം ദുര്‍‌വ്യാഖ്യാനം ചെയ്യുകയായിരുന്നു. അഭിമുഖത്തിൽ ആണവായുധ പ്രയോഗത്തെക്കുറിച്ച് പുടിൻ ഒരു ഭീഷണിയും ഉന്നയിച്ചില്ല. ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള അനിവാര്യമായ കാരണങ്ങളെ കുറിച്ച് മാത്രമാണ് പ്രസിഡൻ്റ് സംസാരിച്ചത്.”

“തന്ത്രപരമായ ആണവായുധങ്ങൾ (ഉക്രെയ്നിൽ) ഉപയോഗിക്കുമെന്ന പ്രസ്താവന ഒരിക്കലും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾ പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടു. അത് സന്ദർഭത്തെ ബോധപൂർവ്വം വളച്ചൊടിച്ചതും പ്രസിഡൻ്റ് പുടിനെ കേൾക്കാനുള്ള മനസ്സില്ലായ്മയുമാണ്,” പെസ്കോവ് കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News