കർണാടക ഡെപ്യുട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫോമാ കൺവൻഷനിലേക്ക്

ന്യൂയോര്‍ക്ക്/ബംഗളൂരു: കർണാടക ഡെപ്യുട്ടി മുഖ്യമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തരായ നേതാക്കളിൽ ഒരാളുമായ ഡി.കെ. ശിവകുമാർ ഫോമാ സമ്മേളനത്തിലേക്ക്. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ബാങ്കളൂരിൽ നേരിട്ടെത്തിയാണ് പി.സിസി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തെ ക്ഷണിച്ചത്. “വരാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഓഗസ്റ്റിൽ കൺവൻഷൻ ആകുമ്പോഴേക്കും ലോക് സഭാ ഇലക്ഷൻ കഴിഞ്ഞിരിക്കുമെന്നും അതിനാൽ കൺവൻഷനു വരാൻ മറ്റു തടസങ്ങളൊന്നും ഇല്ലെന്നുമാണ് അറിയിച്ചത്. തന്നെ ക്ഷണിച്ചതിൽ ഫോമായോടുളള പ്രത്യേക നന്ദിയും അദ്ദേഹം അറിയിച്ചു,” ഡോ. ജേക്കബ് തോമസ് പറഞ്ഞു.

മലയാളികളുടെ വലിയ സാന്നിധ്യവും ഐടി മേഖലയുടെ കേന്ദ്രവുമായ ബാങ്കളൂരിൽ കോൺഗ്രസ് ഭരണം തിരിച്ചു പിടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ശിവകുമാറായിരുന്നു. മറ്റു സ്റ്റേറ്റുകളിലും പാർട്ടി മന്ത്രിസഭകളും മറ്റും പ്രാതിസന്ധി നേരിടുമ്പോൾ ട്രബിൾഷൂട്ടറായി പോകുന്നതയും അദ്ദേഹമാണ്. അങ്ങനെയൊരാളെ കൺവൻഷനിൽ പങ്കെടുപ്പിച്ചാൽ നന്നായിരിക്കുമെന്ന് പലരും അഭ്യർത്ഥിച്ചതനുസരിച്ചാണ് അദ്ദേഹത്തെ പോയി കണ്ടതെന്ന് ജേക്കബ് തോമസ് പറഞ്ഞു.

കേരളീയരുമായി നല്ല ബന്ധം പുലർത്തുന്ന അദ്ദേഹം ഏറെ താല്പര്യത്തോടെയയാണ് ക്ഷണം സ്വീകരിച്ചത്. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ അവസ്ഥയും ഫോമായുടെ പ്രവർത്തനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.

ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് റിസോർട്ടിൽ നടക്കുന്ന കൺവൻഷനിൽ കേരളത്തിൽ നിന്നുള്ള ഒരു മന്ത്രിയും എം.എൽ.എ. മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു. കിണ്വന്ഷന്റെ രജിസ്‌ട്രേഷൻ ഓൺലൈനിൽ മുന്നേറുന്നു. വിമാന ടിക്കറ്റ് നേരത്തെ എടുക്കുന്നതായിയ്ക്കും കുറഞ്ഞ നിരക്കിൽ കിട്ടുന്നതിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഏഴു തവണ നിയമസഭാംഗം, നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ശിവകുമാർ നിലവിൽ സംസ്ഥാന ഉപ-മുഖ്യമന്ത്രിയും കർണാടക പി.സി.സി പ്രസിഡൻറുമാണ് ദൊദ്ദലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ.ശിവകുമാർ , 62.ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ നിയമസഭാംഗം എന്ന നിലയിലാണ് ശിവകുമാർ അറിയപ്പെടുന്നത്. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ സ്വത്ത് വിവരമനുസരിച്ച് ഏകദേശം 840 കോടി രൂപയുടെ ആസ്തിയാണ് ശിവകുമാറിന് ഉള്ളത്

കഴിഞ്ഞ തവണ കാങ്കുനിൽ കൺവൻഷൻ നടത്തിയപ്പോൾ മുൻ കേന്ദ്രമന്ത്രി തമിഴ്നാട്ടുകാരനായ നെപ്പോളിയൻ പങ്കെടുത്തിരുന്നു. ദേവാസുരം സിനിമയിൽ മുണ്ടക്കൽ ശേഖരനെ അവതരിപ്പിച്ചു മലയാളികൾക്കിടയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News