പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന റാലി

വലമ്പൂർ : വലമ്പൂർ ടൗൺ ജുമാ മസ്ജിദിൻ്റെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ജനങ്ങളെ വിഭജിക്കാനും മതത്തിന്റെ പേരിൽ പൗരന്മാരെ തട്ടുകളാക്കാനും ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സമ്മതിക്കില്ലെന്നും, CAA, NRC നിയമങ്ങൾ അറബിക്കടലിൽ എറിയണമെന്നും റാലി ആവശ്യപ്പെട്ടു. രാത്രി 9.30ന് നടന്ന പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ അണിനിരന്നു.

വലമ്പൂർ ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ് ശരീഫ് മാസ്റ്റർ, സെക്രട്ടറി മുഹമ്മദ് യൂസഫ് കെ വി, മൊയ്തീൻ കെ ടി, സെയ്താലി വലമ്പൂർ, ഹംസത്തലി കോഴിപ്പാട്ടിൽ, അബ്ദുൾ നാസർ കെ വി, ഇക്ബാൽ, നൂർജഹാൻ, ലുബ്ന, ഹൈമ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News