ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്ന സജീവ് മാത്യുവിനെ പിന്തുണച് നവകേരള മലയാളി അസോസിയേഷൻ

മയാമി : 2024 – 26 വർഷത്തെ ഫോമാ നാഷണൽ കമ്മറ്റി മെമ്പർ ആയി മത്സരിക്കുന്ന  ഫോമാ സൺ ഷൈൻ റീജിയൻ്റെ പൊളിറ്റിക്കൽ ഫോറം ചെയർമാൻ സജീവ് മാത്യുവിനെ പിന്തുണച്  നവകേരള മലയാളി അസോസിയേഷൻ . സജീവ് മാത്യുവിന് നവകേരള മലയാളി അസോസിയേഷൻ്റെ എല്ലാവിധ പിന്തുണയും അസോസിയേഷൻ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസും, സെക്കറട്ടറി ശ്രീ കുര്യൻ വർഗീസും വാഗ്ദ്ദാനം ചെയ്തു,

സൗത്ത് ഫ്ലോറിയയിലെ സാമൂഹ്യ, രാഷ്ട്രീയ, ആത്മീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ സജീവ് മാത്യു, അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലുമായി പ്രവർത്തിക്കുന്ന ഫുഡ് ഫോർ ഹങ്കേഴ്സ് എന്ന സംഘടനയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സംഘാടകൻ, പ്രഭാഷകൻ,സാഹിത്യകാരൻ തുടങ്ങി എല്ലാമേഖലകളിലും തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ സജീവ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്ന് സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ വ്യക്തികൾ അഭിപ്രായപ്പെട്ടു.

സൺ ഷൈൻ റീജിയൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താൻ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നത് എന്ന് സജീവ് മാത്യു പറഞ്ഞു. നവകേരളയിൽനിന്നും ഫോമയുടെ വിവിധ കമ്മറ്റികളിൽ പ്രവർത്തിക്കുന്ന ഷാൻറ്റി വര്ഗീസ്, സജോ പല്ലിശേരി, സെബാസ്ററ്യൻ വയലുങ്കൽ, വിനീത് ഫിലിപ്പ്, കുര്യൻ വർഗീസ് തുടങ്ങിയ ഫോമാ നേതാക്കൾ ശ്രീ സജീവ് മാത്യുവിന് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്തു. കൂടാതെ റീജിയണിലെ മറ്റ് പ്രമുഖ ഫോമാ നേതാക്കളോടൊപ്പം സംഘടനാ നേതാക്കളും സജീവിന് പിന്തുണയുമായി രംഗത്തുണ്ട്.

Print Friendly, PDF & Email

Leave a Comment

More News