കാനഡയിൽ വീടിന് തീപിടിച്ച് മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ചു

ബ്രാംപ്ടൺ: കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യയിലെ വീടിന് തീപിടിച്ച് ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വീടിന് തീയിട്ടതായി പോലീസ് സംശയിക്കുന്നു. തീപിടിത്തം ആകസ്മികമാകാൻ സാധ്യതയില്ലെന്ന് അവര്‍ പറഞ്ഞു.

മാർച്ച് 7 ന് ബ്രാംപ്ടൺ നഗരത്തിലെ ഒരു വീട്ടിൽ തീപിടുത്തമുണ്ടായതായി ശനിയാഴ്ച പോലീസ് പറഞ്ഞു. തീ അണച്ചതിന് ശേഷമാണ് ഇവിടെ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ, എത്രപേർ വെന്തുമരിച്ചുവെന്ന് വ്യക്തമല്ല. മാർച്ച് 15 ന്, മനുഷ്യ അവശിഷ്ടങ്ങൾ ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെതാണെന്ന് തിരിച്ചറിഞ്ഞു. രാജീവ് വാരിക്കോ (51), ഭാര്യ ശിൽപ കോത്ത (47), 16 വയസ്സുള്ള മകൾ മഹെക് വാരിക്കോ എന്നിവർ തീ പൊള്ളലേറ്റ് മരിച്ചതായി പോലീസ് ഓഫീസർ ടാറിൻ യംഗ് പറഞ്ഞു. തീപിടിത്തത്തിന് മുമ്പ് മൂവരും വീട്ടിലുണ്ടായിരുന്നു.

പീൽ റീജിയണൽ പോലീസ് ഹോമിസൈഡ് ബ്യൂറോയിലെ ഡിറ്റക്ടീവുകൾ ചീഫ് കോറോണറുടെ ഓഫീസുമായി ചേർന്ന് പ്രവർത്തിക്കുന്നു.

വീടിന് തീപിടിച്ചതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സജീവമായി അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ (ഡാഷ്‌ക്യാം അല്ലെങ്കിൽ മറ്റെന്തെങ്കിലും) ഉള്ളവർ 905-453-2121, എക്സ്റ്റൻഷൻ 3205 എന്ന നമ്പറിൽ ഹോമിസൈഡ് ഡിറ്റക്റ്റീവുകളെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. വിളിക്കുന്നവരുടെ വിവരങ്ങൾ അജ്ഞാതമായി നൽകാം. 1-800-222-TIPS (8477) എന്ന വിലാസത്തിലോ peelcrimestoppers.ca സന്ദർശിച്ചും വിവരങ്ങള്‍ നല്‍കാം.

Print Friendly, PDF & Email

Leave a Comment

More News