ഭാര്യ ഉപേക്ഷിച്ചു പോയതില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊല്ലം: ഭാര്യ ഉപേക്ഷിച്ചുപോയതിൽ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം ചവറയിലാണ് സംഭവം. പുതുക്കാട് ആർആർ നിവാസിലെ രാജേഷ് എന്ന 43കാരനാണ് മരിച്ചത്. അച്ഛനും അമ്മയും പോയതോടെ അനാഥരായ ഇവരുടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

അതേസമയം, കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അമ്മ അറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാൻ കഴിയുമോ എന്ന് ഇവരുടെ ബന്ധുക്കളോടും സമിതി അന്വേഷിച്ചിരുന്നു. എന്നാൽ ബന്ധുക്കളും കൈയ്യൊഴിഞ്ഞതോടെ സ്ഥലം എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് ശിശുക്ഷേമസമിതിയെ വിവരം ധരിപ്പിക്കുകയും അവര്‍ കുട്ടികളുടെ സം‌രക്ഷണം ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നാം തീയതി മുതൽ മരിച്ച രാജേഷിൻ്റെ ഭാര്യ ജിഷയെ കാണാതായിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും ജിഷ സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയതെന്ന് കണ്ടെത്തി. ഭാര്യ ഉപേക്ഷിച്ചുപോയതിൽ മനോവിഷമത്തിലായിരുന്ന രാജേഷ് ഇന്ന് രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News