സ്കോളർ സ്പാർക്ക് ടാലൻ്റ് ഹണ്ട് പരീക്ഷ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷന് കീഴിൽ ഇന്ത്യയിലും ആറ് വിദേശ രാജ്യങ്ങളിലും സ്കൂൾ തലത്തിൽ 8ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സംഘടിപ്പിച്ച സ്കോളർസ്പാർക് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യരായ വിദ്യാർഥികൾക്കുള്ള അഭിമുഖം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. ഇൻ്റെർവ്യൂ വിവരങ്ങൾ വിദ്യാർഥികളെ നേരിട്ട് അറിയിക്കും. അഭിമുഖത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

617 വിദ്യാർഥികളെയാണ് ഒന്നാം ഘട്ട പരീക്ഷയിൽ നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ അർഹരായത്. ഫിഷർ മാൻ കമ്യൂണിറ്റി , ഗൾഫ് റിട്ടേൺ എന്നിവർക്ക് പ്രത്യേകം റിസർവേഷൻ നൽകിയും വിവിധ സംസ്ഥാനങ്ങളെയും ലക്ഷദ്വീപിനെയും അതത് പ്രദേശങ്ങളുടെ സാമൂഹിക പരിസരം മനസിലാക്കിയുള്ള പരിഗണന നൽകിയുമാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് അർഹമായ പ്രാധാന്യവും നൽകും. അഭിമുഖത്തിന് ശേഷം അവസാന ഘട്ടത്തിൽ 250 വിദ്യാർഥികളെ ശൈഖ് അബൂബക്കർ ഫെലോസ് ആയി തിരഞ്ഞെടുക്കും. ഒന്നാം ഘട്ട പരീക്ഷയുടെ റിസൾട്ട്  safoundation.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Print Friendly, PDF & Email

Leave a Comment

More News