ന്യൂയോർക്ക്‌ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടം വലി മത്സരം റോക്ക്‌ലാന്റില്‍ ഓഗസ്റ്റ് 17 ശനിയാഴ്ച

ന്യൂയോർക്ക് : കാൽക്കരുത്തിൻറെ മന്ത്രിക ബലവും കൈക്കരുത്തിൻ്റെ മാന്ത്രിക ശക്തിയും, മെയ്‌വഴക്കത്തിന്റെ മനോഹാരിതയുമായി ന്യൂയോർക് സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇൻ്റർനാഷണൽ വടംവലി മത്സരം 2024 ഓഗസ്റ്റ് 17 ശനിയാഴ്ച ന്യൂയോർക്ക് റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു. സാജൻ കുഴിപ്പറമ്പിൽ – ചെയർമാൻ, പോൾ കറുകപ്പിള്ളിൽ ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.

പ്രായഭേദമമ്പേ ഏവർക്കും കലാ, കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനായി രൂപീകരിച്ച ന്യൂയോർക്ക് സോഷ്യൽക്ലബിൻ്റെ പ്രവർത്തനങ്ങൾ തികച്ചും ശ്രദ്ധേയമാകുന്നു. ആധുനിക ജീവിതത്തിലെ തിരക്കിനിടയിൽ കായിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഏവർക്കും സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ് ക്ലബിന്റെ പ്രധാനലക്ഷ്യം. ന്യുയോർക്കിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനാ നിയമങ്ങൾക്ക് കീഴിലാണ് ക്ലബ് പ്രവർത്തനങ്ങൾ.

അംഗങ്ങൾക്കാവശ്യമായ ഗുണനിലവാരമുള്ള പ്രോഗ്രാമുകൾ ഒരുക്കുന്നതിൽ ക്ലബ് മുൻനിരയിലുണ്ട്. പരസ്പരമുള്ള കൂട്ടായ്മ നിലനിർത്തുക, അതിലെ അംഗങ്ങൾക്കിടയിൽ സൗഹൃദം വളർത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കും ആവശ്യമായ സംഭവാന നൽകുക, എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഉൾപ്പെടുത്തി ഗുണനിലവാരമുള്ള കായിക-കലാ പരിപാടികൾ ഒരുക്കുക, പഠനത്തോടൊപ്പം സ്വയം വളരാനും മുന്നോട്ടു പോകുന്നതിനും പ്രോത്സാഹിപ്പിക്കുക, കമ്മ്യൂണിറ്റിയിലെ മറ്റ് ഓർഗനൈസേഷനുകളുമായുള്ള പങ്കാളിത്തത്തോടെ മാർക്കറ്റിംഗിലും ഔട്ട്റിച്ചിലുമുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുക എന്നിവയും ക്ലബിൻ്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

റോയ് മറ്റപ്പിള്ളിൽ (പ്രസിഡൻ്റ്), സാജൻ കുഴിപ്പറമ്പിൽ (വൈസ് പ്രസിഡൻ്റ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ഷിബു എബ്രഹം (ജോയിൻ്റ് സെക്രട്ടറി), ജോസ് കുട്ടി പൊറ്റംക്കുഴി (ട്രഷറർ). സിജു ചെറുവങ്കാല (പി.ആർ.ഒ). നിബു ജേക്കബ്, ബിജു മുപ്രപള്ളിൽ, ജോയൽ വിശാഖൻത്തറ, മനു അരയന്താനത്ത് എന്നിവർ ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ ബോർഡ് അംഗങ്ങളുമാണ്.
അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന പ്രസ്തുത കായിക മാമാങ്കത്തിൽ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ് ; ഫസ്റ്റ് പ്രൈസ് $5000 + ട്രോഫിയും, സെക്കൻ്റ് പ്രൈസ് $3000+ട്രോഫിയും, തേർഡ് പ്രൈസ് $2000+ട്രോഫിയും, ഫോർത് പ്രൈസ് $1000+ട്രോഫിയുമാണ്.

കാനഡ, യുകെ, ഇറ്റലി, മാൾട്ട, കുവൈറ്റ്, ഖത്തർ, ഇന്ത്യ തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെതന്നെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുമുള്ള മികവുറ്റ ടീമുകൾ പങ്കെടുക്കുന്ന ഈ കായികമേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുക.

Print Friendly, PDF & Email

Leave a Comment

More News