സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിലെ സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈ വര്‍ഷം വലിയ ആഴ്ച ഏറ്റവും സമുചിതമായി ആചരിക്കുന്നു. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ 24 ന് ഞായര്‍ 12 മണിക്ക് സെന്റ് ജോസഫ് വര്‍ക്കര്‍ ചര്‍ച്ച് ബേണ്‍ സൈഡില്‍. ഒലിവിന്‍ ചില്ലകള്‍ ഏന്തി ഹോസാന പാടി ഈശോയെ എതിരേറ്റ ഓര്‍മ്മകള്‍, ഈശോയുടെ ജറുസലേം രാജകീയ പ്രവേശനം എന്നിവ പ്രത്യേകമായി ഓര്‍മ്മിക്കപ്പെടുന്നു. 28 ന് വ്യാഴാഴ്ച പെസഹാ തിരുനാള്‍ വൈകുന്നേരം 7.30 ന് ഫസ്റ്റ് മെമ്മോറിയല്‍ ചാപ്പലില്‍ വച്ച്. കാല്‍ കഴുകള്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും.

ദു:ഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9ന് സെന്റ് ജോസഫ് വര്‍ക്കര്‍ പള്ളിയില്‍ നടത്തപ്പെടുന്നു.

ദു:ഖശനി കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ രാത്രി 10:30 നും സെന്റ് ജോസഫ് പള്ളിയില്‍. എല്ലാ വിശ്വാസികളെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ പുണ്യദിനങ്ങളിലെ തിരുക്കര്‍മ്മങ്ങളിലേക്കും ക്ഷണിക്കുന്നു. സാധാരണ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മലയാളം കുർബാന ഉണ്ടായിരിക്കുന്നതാണ്

Fr Shijo അറിയിച്ചതാണിത്

St. Joseph The Worker Parish Victoria
Adresse : 753 Burnside Rd W, Victoria, BC V8Z 1M9 https://www.stjosephtheworkerparish.com/

Print Friendly, PDF & Email

Leave a Comment

More News