ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയന്‍ ആര്‍.വി.പി ആയി ജോര്‍ജ് ഗീവര്‍ഗീസ് (രാജു) മത്സരിക്കുന്നു

ഫോമാ ന്യു ഇംഗ്ലണ്ട് റീജിയൻ ആർ.വി.പി ആയി സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോർജ് ഗീവര്ഗ്ഗീസ് (രാജു) മത്സരിക്കുന്നു. കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്റെയും മിഡ് ഹഡ്സൺ കേരള അസോസിയേഷന്റെയും ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. FOMAA യുടെ തുടക്കം മുതൽ സംഘടനയിൽ സജീവമാണ്

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ട പ്രവർത്തിച്ചിട്ടുണ്ട്. സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്ചെസ്റ്ററിന്റെ 2021-23 ലെ ട്രസ്റ്റി ആയും പ്രവർത്തിച്ചു. സംഘടനാരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും വ്യക്തമായ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ്.

ജോർജ് ഗീവർഗീസിന്റെ സ്ഥാനാര്ഥിത്വത്തെ ടീം ഫോമാ യിലെ സ്ഥാനാർഥികളായ തോമസ് ടി ഉമ്മൻ (പ്രസിഡന്റ്) സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ് ശ്രീധരൻ (ട്രഷറർ ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ് ), ഡോ . പ്രിൻസ് നെച്ചിക്കാട് (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോൻ (ജോയിന്റ് ട്രഷറർ ) എന്നിവർ സ്വാഗതം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News