ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടലിനെ ഒ ഐ സി സി (യു എസ്‌ എ ) അഭിനന്ദിച്ചു

ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) പ്രഥമ ഗ്ലോബല്‍ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടലിനെ ഒ. ഐ.സി സി (അമേരിക്ക) അഭിനന്ദിച്ചു. ഞായറാഴ്ച വൈകീട്ട് സൂം ഫ്ലാറ്റുഫോമിൽ ചേർന്ന പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടിവാണ് അഭിനനന്ദിച്ചത്.

ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും പത്തനംതിട്ട കോന്നി സ്വദേശിയുമായ ജെയിംസ് കൂടലിനെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിയമിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണു അറിയിച്ചതെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി തോമസ് മാത്യു (ജീമോൻ റാന്നി) പറഞ്ഞു നിലവില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎഎസ്എ) നാഷനല്‍ ചെയര്‍മാന്‍ ആണ് ജെയിംസ് കൂടല്‍.

അമേരിക്കയില്‍ നിന്നുള്ള ലോക കേരളസഭാ അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന ജെയിംസ് കൂടൽ അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ മീഡിയ ചെയര്‍മാനും എം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയര്‍മാനുമാനും 1994 മുതല്‍ ബഹ്റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന വ്യക്തിയാണെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി

ഒഐസിസി യുഎസ്എയുടെ മറ്റു ദേശീയ ഭാരവാഹികളായ സന്തോഷ് എബ്രഹാം, കളത്തിൽ വർഗീസ്, ജോബി ജോർജ്‌, ഡോ.മാമ്മൻ സി. ജേക്കബ്, സജി എബ്രഹാം, പി.പി.ചെറിയാൻ, ജോർജി വര്ഗീസ്, സജി ജോർജ്, സാജൻ കുര്യൻ, അലൻ ചെന്നിത്തല, രാജേഷ് മാത്യു, ചാച്ചി ഡിട്രോയിറ്റ്, ലാജി തോമസ്, വാവച്ചൻ മത്തായി, പ്രദീപ് നാഗനൂലിൽ, അനിൽ ജോസഫ് മാത്യു, സാബിൻ തോമസ്, മിലി ഫിലിപ്പ്, ഷിബു പുല്ലമ്പള്ളിൽ, സജി കുര്യൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡണ്ട് സജി എബ്രഹാം നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News