സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വിശുദ്ധ വാരാചരണം നാളെ സമാപിക്കും

നിരണം: സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വിശുദ്ധ വാരാചരണം നാളെ സമാപിക്കും. സ്നേഹത്തിന്റെ പുതിയ മാതൃക ലോകത്തിന് നല്കി യേശുക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയ സ്മരണയിൽ പെസഹ ആചരിച്ചു. തുടര്‍ന്ന്‌ വിശുദ്ധ കുർബാന അർപ്പിച്ചു.പീഡാനുഭവ ഓർമ്മ പുതുക്കി ഇന്നലെ പ്രദക്ഷിണവും ധ്യാന ശുശ്രൂഷകളും നേർച്ച കഞ്ഞി വിതരണവും നടന്നു.വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.

നാളെ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 6ന് നടക്കുന്ന ഉയർപ്പു ശുശൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം ഭദ്രാസനം സഹായ മെത്രാന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ സിൽവാനിയാസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കും.ഫാദർ വില്യംസ് ചിറയത്ത് സഹകാർമ്മികത്വം നല്‍കും.

Print Friendly, PDF & Email

Leave a Comment

More News